New Update
/sathyam/media/post_attachments/vkqqSKTcIryKRjn7OpEu.jpg)
തിരുവനന്തപുരം: കോട്ടൂരിൽ അജ്ഞാത ജീവി വളർത്തുമൃഗങ്ങളെയും കോഴികളെയും കടിച്ചു കൊന്നു. കോട്ടൂർ കാവടിമൂല ഹാജയുടെ വീട്ടിലെ കോഴിക്കൂട് പൊളിച്ചാണ് കോഴികളെയും വീട്ടിലുണ്ടായിരുന്ന നാലു പൂച്ചകളെയും കൊന്ന നിലയിൽ രാവിലെ കണ്ടെത്. 25 ഓളം കോഴികളെ കാണാനും കാൺമാനില്ലെന്നും ഹാജ പറഞ്ഞു.
വനത്തിനോട് ചേർന്ന പ്രദേശം ആയതിനാൽ ജനങ്ങൾ ഭീതിയിലാണ്. കോട്ടൂർ ആന പരിപാലന കേന്ദ്രത്തിലേക്ക് പോകുന്ന വഴിയ്ക്കാണ് ഹാജയുടെ വീട്. മാസങ്ങൾക്കു മുൻപും ഇത്തരത്തിൽ ഈ പ്രദേശത്ത് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അജ്ഞാത ജീവിയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് നാട്ടുകാർ ആവശ്യം ശക്തം.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us