കെ.ഐ.സി സര്‍ഗ്ഗലയ വിംഗ് പ്രബന്ധ രചന മത്സര വിജയികളെ പ്രഖ്യാപിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, July 10, 2020

കുവൈത്ത് സിറ്റി : കുവൈറ്റ്‌ കേരള ഇസ്ലാമിക്‌ കൗൺസിൽ സർഗ്ഗലയ വിംഗ് ‘കോവിഡ് 19 നമുക്കു നൽകിയ പാഠങ്ങൾ’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച തൻബീഹ് സർഗ്ഗവിരുന്ന് പ്രബന്ധ രചനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

നഫീസ അബ്ബാസ് അബ്ബാസിയ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അബ്ദുൽ മുനീർ ഫഹാഹീല്‍,
അബ്ദുൽ ലത്തീഫ് അട്ടേങ്ങാനം എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളും നേടി.

കെ.ഐ.സി വിദ്യാഭ്യാസ വിംഗ് സെക്രട്ടറി ശിഹാബ് മാസ്റ്റര്‍ നീലഗിരി,സര്‍ഗ്ഗലയ വിംഗ് സെക്രട്ടറി മനാഫ് മൗലവി, കണ്‍വീനര്‍ ഇസ്മായില്‍ വള്ളിയോത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

×