വിമൻ ജസ്റ്റിസ് കവിതാ മത്സര വിജയികൾ

സത്യം ഡെസ്ക്
Wednesday, August 19, 2020

വിമൻ ജസ്റ്റിസ് സംസ്ഥാന തലത്തിൽ നടത്തിയ കവിതാ മൽസരത്തിൽ മിനി സജി കൂരാച്ചുണ്ട് ഒന്നാം സ്ഥാനം നേടി. അവൾ ഒരു റബ്ബർമരമാണ് എന്ന കവിതയാണ് ഒന്നാം സ്ഥാനത്തിനർഹമായത്.

വിമൻ ജസ്റ്റിസിൻ്റെ സ്ഥാപക ദിനത്തിൻ്റെ ഒന്നാം വാർഷികം -‘വിമൻ ജസ്റ്റിസ് ഡേ’ യോട് അനുബന്ധിച്ച് ‘പെണ്ണ്’ എന്ന വിഷയത്തിലാണ് കവിത മൽസരം നടത്തിയത്.

വിജയികളെ വിമൻജസ്റ്റിസ് സംസ്ഥാന പ്രസിഡണ്ട് ജബീന ഇർഷാദ് പ്രഖ്യാപിച്ചു. ബികോം വിദ്യാർത്ഥിനിയായ മീര കെ ആറിൻ്റെ(തൃപ്പൂണിത്തുറ)
‘സ്ത്രീലിംഗം’ രണ്ടാം സ്ഥാനവും രമ ചെപ്പ് വയനാടിൻ്റെ ‘ഓള്’ മൂന്നാം സ്ഥാനവും നേടി.

ആതിര മുരളീധരൻ്റെ(മേത്തോട്ടുതാഴം) ‘തെറി മരം’ പ്രോൽസാഹന സമ്മാനത്തിനർഹമായി.

ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്ക് യഥാക്രമം 2500, 2000, 1500 രൂപ ക്യാഷ് അവാർഡും പ്രോൽസാഹന സമ്മാനത്തിന് 1000 രൂപയും ലഭിക്കും.
ഒന്നും രണ്ടും സ്ഥാനക്കാർക്ക് ചിത്രകാരി ഷബ്ന സുമയ്യയുടെ പെയ്ൻെറിങ്ങുകളും ഉപഹാരമായി ലഭിക്കും

 

×