/sathyam/media/post_attachments/onxT2L64vT42Q2dUxbaJ.jpg)
പാലക്കാട്: വെടക്കാക്കി തനിക്കാക്കലാണ് ഫാഷിസ്റ്റ് അജണ്ടയുടെ എക്കാലത്തെയും രീതികളിലൊന്ന്. സാംസ്‌കാരികത്തനിമ തകർക്കുന്നത് അതിന് വേണ്ടിയാണ്. മൂല്യങ്ങളുള്ള
ഒരു സമൂഹം പരിവാര അജണ്ടയുമായി പെട്ടന്ന് സമരസപ്പെടില്ല. ഭയം വിതച്ച് കൂടെ നിർത്തുന്നതും ഫാഷിസ്റ്റ് തന്ത്രമാണ്.
മുസ്ലിം-ദളിത് ജനവിഭാഗങ്ങളെ മനുഷ്യരായി കാണാത്തതിനാൽ വികസനത്തിന്റെ മറയൊരുക്കി കോർപറേറ്റ് അജണ്ട നടപ്പിലാക്കാനും പ്രയാസം ഉണ്ടാകണമെന്നില്ല പിന്നെ, കൊറോണ നിയന്ത്രണ പരാജയം മറച്ചു വെക്കാനുളള ഒരു എല്ലിൻ കഷണമായി ഇതൊക്കെ ഒന്ന് കത്തിക്കാമെന്നും കരുതിക്കാണും.
ഇത്തരം വേട്ടയാടലുകളോട് അവർക്കല്ലേ, നമുക്കല്ലലോ എന്ന സമീപനത്തിൽ അവഗണിച്ചാൽ
നമ്മെ തേടി അവർ വരുമ്പോൾ നമുക്കായി പ്രതികരിക്കേണ്ടവർ ബാക്കി ഉണ്ടാകില്ല. ഓർക്കുക, നമ്മുടെ മറവിയിലാണ് ഫാഷിസം ജീവിക്കുന്നത്. നമ്മുടെ അവിവേകമാണ് അവർ കൊതിക്കുന്നത്, നമ്മുടെ അശ്രദ്ധയാണ് അവരുടെ ജീവവായു. നമ്മുടെ മൗനം കീഴടങ്ങലാണ്.
ഈ വേട്ടയാടലുകൾക്കെതിരെ ജനാധിപത്യസമൂഹം ക്രിയാത്മകമായി പ്രതികരിക്കണമെന്ന്
വിസ്‌ഡം യൂത്ത്-കേരള ജനറൽ സെക്രട്ടറി കെ. താജുദ്ധീൻ സ്വലാഹി പത്രക്കുറിപ്പിൽ അറിയിച്ചു