സോഷ്യൽ ഫോറം സഹായത്താൽ റഫീഖിന്റെ കുടുംബം നാട്ടിലേക്ക് മടങ്ങി

New Update

ദമ്മാം: സൗദിയിൽ കോവിഡ് മഹാമാരിക്ക് മുൻപ് വിസിറ്റ് വിസയിൽ വരികയും തുടർന്ന് പ്രതിസന്ധിയിലാകുകയും ചെയ്ത നിലമ്പൂർ സ്വദേശി റഫീഖിന്റെ കുടുംബം ഇന്ത്യൻ സോഷ്യൽ ഫോറം സഹായത്താൽ നാട്ടിലേക്ക് മടങ്ങി.

Advertisment

publive-image

കുടുംബത്തിനു ഇന്ത്യൻ സോഷ്യൽ ഫോറം സിഹാത്ത് ബ്രാഞ്ച് കമ്മിറ്റി നൽകിയ വിമാന ടിക്കറ്റ് ഖത്തീഫ് ബ്ലോക്ക് കമ്മിറ്റി അംഗം ഹനീഫ മാഹി റഫീഖിനു കൈമാറി. ബ്ലോക്ക് പ്രസിഡന്റ് ഷാഫി വെട്ടം, സിഹാത്ത് ബ്രാഞ്ച് സെക്രട്ടറി റഈസ് കടവിൽ എന്നിവർ സംബന്ധിച്ചു.

Advertisment