/sathyam/media/post_attachments/1Gta3efZ2UECHXhl5w0c.jpg)
പ്രിയപ്പെട്ട വേൾഡ് മലയാളി കൗൺസിൽ കുടുംബാംഗങ്ങളെ, ചരിത്രത്തിൽ ആദ്യമായി വേൾഡ് മലയാളി കൗൺസിലിന്റെ യൂത്ത് ഫോറം സംഘടിപ്പിച്ച "ഡബ്ല്യുഎംസി വൺ ഫെസ്റ്റ്" എന്ന ആഗോള കലാമാമാങ്കത്തിന്റെ കലാശക്കൊട്ട് നവംബർ ഒന്നിന് വൈകിട്ട് 5.30ന് കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് അതി ഗംഭീരമായി ആഘോഷിക്കുവാൻ തയ്യാറെടുക്കുന്നു.
കേരള ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉത്ഘാടനം ചെയ്യുന്ന ഓൺലൈൻ ആഘോഷപരിപാടിയിൽ പ്രശസ്ത സാഹിത്യകാരൻ സക്കറിയ ലോകമെമ്പാടും നിന്നുള്ള മലയാളികൾക്ക് മലയാള ഭാഷാ പ്രതിജ്ഞ ചൊല്ലി കൊടുക്കുന്നു.
പ്രസ്തുത ചടങ്ങിൽ പ്രശസ്ത സിനിമാതാരങ്ങളായ മുകേഷ്, മഞ്ജു വാര്യർ, ഗണേഷ് കുമാർ, പ്രശസ്ത പിന്നണി ഗായകർ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കുന്നു. 48 ദിവസം നീണ്ടുനിന്ന ഡബ്ല്യുഎംസി വൺ ഫെസ്റ്റ് കലോത്സവത്തിന്റെ വിജയികളെയും, കലാപ്രതിഭ, കലാതിലകം പുരസ്കാര നേതാക്കളെയും പ്രഖ്യാപിക്കുന്നു.
വേൾഡ് മലയാളി കൗൺസിലിന്റെ ഈ പരിപാടിയിലേക്ക് നിങ്ങൾ ഒരോരുത്തരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
ഇതോടൊപ്പം ഈ പരിപാടിയുടെ വിജയത്തിനായി യൂത്ത് ഫോറം ഗ്ലോബൽ പ്രസിഡന്റ് രാജേഷ് ജോണിയുടെ നേതൃത്വത്തിൽ അഹോരാത്രം പ്രവർത്തിക്കുന്ന ഊർജ്ജസ്വലരായ യൂത്ത് ഫോറം പ്രവർത്തകരെ പ്രത്യേകം അഭിനന്ദിക്കുന്നു.
ഗ്ലോബൽ പ്രസിഡന്റ് ജോണി കുരുവിളയുടെയും, ഗ്ലോബൽ ചെയർമാൻ ഡോ. എ.വി. അനൂപിന്റെയും, ബേബി മാത്യൂ സോമതീരത്തിന്റെയും, ഗ്ലോബൽ വൈസ്പ്രസിഡന്റ് ടി.പി. വിജയന്റെയും, ഗ്ലോബൽ സെക്രട്ടറി ജനറൽ സി.യു. മത്തായിയുടെയും നേതൃത്വത്തിൽ മറ്റ് ഗ്ലോബൽ, റീജിയണൽ നേതാക്കൾ ഉൾപ്പെട്ട മാർഗ്ഗനിർദ്ദേശക സമിതിയുടെ കൂട്ടായ പ്രവർത്തനം ഈ പരിപാടിയുടെ ഇതുവരെയുള്ള നടത്തിപ്പിന് വളരെയേറെ സഹായകരമായിരുന്നു.
ഡബ്ല്യുഎംസി വൺ ഫെസ്റ്റിന്റെ വിജയത്തിനായി പ്രവർത്തിച്ച ഗ്ലോബൽ, റീജിയണൽ, പ്രോവിൻസ് ഭാരവാഹികളോടും, വേൾഡ് മലയാളി കൗൺസിൽ കുടുംബാംഗങ്ങളോടും, ഇതിന്റെ ഭാഗമായി പ്രവർത്തിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു.
ഈ പരിപാടിയുടെ വിജയത്തിനായി സാമ്പത്തികസഹായം നൽകി സഹായിച്ച എല്ലാവർക്കും ഈ അവസരത്തിൽ പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു.
കൂടാതെ ഈ പരിപാടിയുടെ പങ്കാളികളായ ജീവൻ ടി.വി, ദീപിക ദിനപത്രം, മലയാളം മിഷൻ, ടൂറിസം ഡിപ്പാർട്ടുമെന്റ്, ട്രാവൽമാർട്ട് എന്നിവരോടുള്ള നന്ദിയും ഈ അവസരത്തിൽ രേഖപ്പെടുത്തുന്നു .
ഒരിക്കൽ കൂടി നിങ്ങൾ ഒരോരുത്തരെയും ഈ പരിപാടിയിലേക്ക് ഹൃദ്യമായി സ്വാഗതം ചെയ്തുന്നു.
സ്നേഹപൂർവ്വം,
ഗ്ലോബൽ പ്രസിഡന്റ് - ജോണി കുരുവിള
ഗ്ലോബൽ ചെയർമാൻ - ഡോ.എ.വി അനൂപ്
ഗ്ലോബൽ വൈസ്പ്രസിഡന്റ് - ടി.പി. വിജയൻ
ഗ്ലോബൽ സെക്രട്ടറി ജനറൽ - സി.യു മത്തായി
ഗ്ലോബൽ ട്രഷറർ - സി.പി. രാധാകൃഷ്ണൻ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us