ദമ്മാം:വേൾഡ് മലയാളി ഫെഡറേഷൻ ദമ്മാം കൗൺസിൽ 25/10/2019 വെള്ളിയാഴ്ച അൽ റായാൻ ഓഡിറ്റോറിയത്തിൽ കൂടിയ ജനറൽ ബോഡി യോഗത്തിൽ സാമൂഹിക സാംസ്കാരിക ജീവ കാര്യുണ്യ മേഘലകളിൽ കഴിഞ്ഞ കാലങ്ങളിൽ പ്രവാസി സമൂഹത്തിന് നൽകിയ സംഭാവനക്കും സൗദിയിലെ ഏറ്റവും വലിയ കൺസ്ട്രക്ഷൻ കമ്പനിയായ ജെ&പി കമ്പനിയിലെ റിയാദിലെ ലേബർ ക്യാമ്പിലെ ദുരിതത്തിൽ കഴിഞ്ഞ മൂവ്വായിരം ഇന്ത്യൻ തൊഴിലാളികൾക്ക് ഇന്ത്യൻ എംബസിയുമായി സഹകരിച്ചു കൊണ്ട് നിമപരമായി എല്ലാ തൊഴിലാളികൾക്കും നാടാണയാൻ അവസരമൊരുക്കുന്നതിനു വേണ്ടി പ്രവർത്തിച്ച സൗദിയിലെ സാമൂഹിക പ്രവർത്തകനും സൗദി WMF കോഡിനേറ്ററുമായ ശിഹാബ് കൊട്ടുകാടിനെ ദമ്മാം മുൻ വൈസ് പ്രസിഡന്റും മിഡിലീസ്റ്റ് കമ്മറ്റി അംഗവുമായ മുഹമ്മദ് തൻസിൽ പൊന്നാട അണിയിച്ചു ആദരിച്ചു.
ചടങ്ങിൽ ഗ്ലോബൽ വൈസ് ചെയർ മാൻ നൗഷാദ് ആലുവ,ഗ്ലോബൽ വെൽഫെയർ കോഡിനേറ്റർ മുഹമ്മദ് കായം കുളം,ദമ്മാം കൗൺസിൽ സെക്രട്ടറി നിതിൻ കണ്ടമ്പത് നാഷണൽ പ്രസിഡന്റ് സൈദ് ഫസൽ തങ്ങൾ,റിയാദ് സെൻട്രൽ കമ്മറ്റി സെക്രട്ടറി ജലീൽ പള്ളം തുരുത്തി,മുൻ ഖത്തർ സെക്രട്ടറിയും മിഡിലീസ്റ്റ് കമ്മറ്റി അംഗവുമായ ഏലിയാസ് ഐസക്ക്, നാഷണൽ കമ്മറ്റി അംഗം അനിൽ,ദമ്മാം കൗൺസിൽ ഭാരവാഹികളായ മീഡിയu കോഡിനേറ്റർ സുധീർ ആലുവ,ട്രഷറർ ഷാഫി,വൈസ് പ്രസിഡന്റ് ഖാദർ, ജോയിന്റ് സിക്രട്ടറി മാരായ സാദിഖ് , ഷബീർ , യൂത്ത് വിങ് കോർഡിനേറ്റർ ഷംനാദ് കുളത്തുപ്പുഴ എന്നിവരും WMF ദമ്മാം കൗൺസിൽ മെമ്പർമാരും പങ്കെടുത്തു.