Advertisment

വേള്‍ഡ് മലയാളി ഫെഡറേഷന്‍ പ്രളയ ബാധിത മേഖലകളില്‍ സഹായം എത്തിച്ചു .

author-image
admin
Updated On
New Update

മലപ്പുറം : പ്രളയ ബാധിത മേഖലകൾ പൂത്തു മല, മേപ്പാടി, നിലമ്പൂർ എന്നിവിടങ്ങളിൽ ഭക്ഷ്യ വസ്തുക്കൾ, വസ്ത്രം, പാത്രങ്ങൾ എന്നിവ അടങ്ങിയ കിറ്റ് വിതരണം ചെയ്തു.

Advertisment

publive-image

പോത്ത് കല്ലു, മുണ്ടേരി, വാണിയമ്പുഴ, കുമ്പള പാറ എന്നീ ആദിവാസി മേഖലയിൽ നൽകാനുള്ള ഭക്ഷ്യ വസ്തുക്കൾ, പാത്രങ്ങൾ, വസ്ത്രങ്ങൾ എന്നിവ വണ്ടൂർ എക്സൈസ് ഓഫീസിൽ ഏൽപ്പിച്ചു കൊണ്ട് അത് അർഹമായ കൈകളിൽ എത്തും എന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്.

വേള്‍ഡ് മലയാളി ഫെഡറേഷന്‍ സെൻട്രൽ സോൺ പ്രസിഡന്റ്‌ റഫീഖ് മരക്കാർ, ഗ്ലോബൽ വൈസ് ചെയർമാൻ നൗഷാദ് ആലുവ,  ഗ്ലോബൽ ജോയിന്റ് സെക്രട്ടറി സ്റ്റാൻലി ജോസ്, ഗ്ലോബൽ മീഡിയ കോഡിനേറ്റർ സിന്ധു സജീവ്, സെൻട്രൽ സോൺ സെക്രട്ടറി സൈനുൽ ആബിദീൻ, സെൻട്രൽ സോൺ ചാരിറ്റി കോഡിനേറ്റർ അബ്ദുൽ റഹ്മാൻ, നോർത്ത് സോൺ പ്രസിഡന്റ്‌ റിസാനത്ത് സലിം എന്നിവർ ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.

പ്രളയം ബാധിച്ച കുടുംബങ്ങളെ കണ്ട് അംഗങ്ങളോട് സംസാ രിച്ചു സ്ഥിതി ഗതികൾ വിലയിരുത്തി. പൂത്തു മല ഉൾപ്പെടുന്ന മേപ്പാടി പഞ്ചായത്ത്‌ സന്ദർശിച്ച് പഞ്ചായത്ത്‌ പ്രസിഡന്റുമായി സംസാരിച്ചു. ഉരുൾ പൊട്ടലിൽ പൂർണ്ണമായും ഇല്ലാതായി തീർന്ന പൂത്തു മലയിലെ കുടുംബങ്ങളെ പുനരധിവസിപ്പി ക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ചകൾ നടത്തി.

സെൻട്രൽ സോൺ വിഭവ സമാഹരണത്തിനു സഹായം നൽകിയ സിം രാജ് മാഷ്, ടീം കോട്ടോൽ അംഗങ്ങൾ ഫൈസൽ, ഹാരിസ്, ആദിൽ, റഷീദ്, തുടങ്ങിയവരും വേള്‍ഡ്സെ മലയാളി ഫെഡറേഷന്‍ സെൻട്രൽ സോൺ പ്രവർത്തകർക്കൊപ്പം ഉണ്ടായിരുന്നു.

publive-image

വിഭവ സമാഹരണത്തിൽ മികച്ച പങ്കാളിത്തം വഹിച്ച ഗ്ലോബൽ മീഡിയ കോഡിനേറ്റർ സിന്ധു സജീവ്, സെൻട്രൽ സോൺ ചാരിറ്റി കോഡിനേറ്റർ അബ്ദുൽ റഹ്മാൻ എന്നിവർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. അവധിക്ക് എത്തി, ചുരുങ്ങിയ  ദിവസം സെൻട്രൽ സോൺ പ്രവർത്തകർക്കൊപ്പം ഊർജ്ജം പകർന്നു പ്രവർത്തിച്ച ഗ്ലോബൽ വൈസ് ചെയർമാൻ നൗഷാദ് ആലുവ, കുടുംബത്തെ കൂടി അനുഭവങ്ങളുടെ നേർസാക്ഷ്യമാക്കാൻ കൂടെ കൂട്ടി

സെൻട്രൽ സോണിനൊപ്പം കൂടിയ ഗ്ലോബൽ ജോയിന്റ് സെക്രട്ടറി സ്റ്റാൻലി ജോസ്, കൈ മെയ് മറന്ന് WMF സെൻട്രൽ സോണിന് വേണ്ടി പ്രവർത്തിച്ച ടീം കോക്കൻസ് അംഗങ്ങൾ ഫൈസൽ, ആദിൽ, റഷീദ്, ഹാരിസ്(അബ്ദുൽ റഹ്മാന്റെ സുഹൃത്തുക്കൾ) സാധനങ്ങൾ നൽകുകയും രണ്ട് ദിവസം WMF പ്രവർത്തകർ ക്കൊപ്പം  ഉണ്ടായിരുന്നു

ഷെബിസിന്, ആബിദ് എന്നിവരും  സെക്രട്ടറി സൈനുൽ ആബിദീൻ, സാധനങ്ങൾ ശേഖരിക്കാൻ എറണാകുളം ഭാഗത്ത്‌ മുൻകൈ എടുത്ത സ്റ്റേറ്റ് ജോയിന്റ് കോഡിനേറ്റർ ദുർഗ മദനൻ, സെൻട്രൽ സോണിന്റെ പ്രവർത്തനത്തിൽ പൂർണ്ണ പിന്തുണയു മായി കൂടെ നിന്ന കേരള സ്റ്റേറ്റ് കൗൺസിൽ പ്രസിഡന്റ് V.M.സിദ്ധിക്ക്, താമസത്തിനുള്ള ഏർപ്പാട് ഒരുക്കുകയും ദുരിത ബാധിത മേഖല സന്ദർശനത്തിൽ കൂടെ ഉണ്ടാകുകയും ചെയ്ത നോർത്ത് സോൺ പ്രസിഡന്റ്‌,  സെൻട്രൽ സോൺ വിമൻസ് കോഡിനേറ്റർ ലീന സാജൻ, പണമായും സാധനങ്ങൾ ആയും, സഹകരണമായും മനസ് കൊണ്ടും കൂടെ നിന്ന സെൻട്രൽ സോൺ അംഗങ്ങൾ, സാമ്പത്തിക സഹായം നൽകിയ സെൻട്രൽ സോണിന് പുറത്തുള്ള അംഗങ്ങൾ, പാക്കിങ്ങിന് എത്തിയ മുഴുവൻ സെൻട്രൽ സോൺ അംഗങ്ങൾ, എല്ലാവർക്കും നന്ദി അറിയിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു .

 

 

Advertisment