New Update
ലോകത്തിലെ ഏറ്റവും നീളമുള്ള കൺപീലികളുള്ള യുവതി വീണ്ടും സ്വന്തം റെക്കോര്‍ഡ് തിരുത്തി താരമായിരിക്കുകയാണ്. ചൈനയിൽ നിന്നുള്ള യൂ ജിയാൻസിയ എന്ന യുവതിയാണ് നീളമേറിയ കൺപീലികളോടുകൂടി റെക്കോര്‍ഡ് നേടിയത്.
Advertisment
2016 മുതൽ ലോകത്തിലെ ഏറ്റവും നീളമേറിയ കൺപീലികളുടെ ഉടമ എന്ന റെക്കോര്‍ഡ് ജിയാൻസിയയ്ക്ക് സ്വന്തമാണ്. ഇപ്പോഴിതാ മെയ് 20ന് തന്റെ തന്നെ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചിരിക്കുകയാണ് ഇവര്‍. 20.5 സെന്റി മീറ്ററാണ് ജിയാൻസിയയുടെ കൺപീലികളുടെ ഇപ്പോഴത്തെ നീളം.
ഗിന്നസ് വേൾഡ് റെക്കോര്‍ഡ്സിന്റെ ഒദ്യോ​ഗിക പേജില്‍ ജിയാൻസിയയുടെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. അസാധാരണമായി വളരുന്ന തന്റെ കൺപീലികൾ ഒരു അനു​ഗ്രഹമായാണ് ജിയാൻസിയ കാണുന്നത്.