രണ്ട് യോനിയും രണ്ട് ഗർഭപാത്രവുമുള്ള യുവതി അമ്മയായി

New Update

publive-image

സിഡ്‌നി: രണ്ട് യോനിയും രണ്ട് ഗർഭപാത്രവുമുള്ള യുവതി അമ്മയായി. ആസ്ട്രേലിയൻ സ്വദേശിയും മുപ്പത്തൊന്നുകാരിയുമായ എവ്ലീനാണ് ഡോക്ടർമാരുടെ കണക്കുകൂട്ടലുകൾ പോലും തെറ്റിച്ച് ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകിയത്.

Advertisment

അത്യപൂർവമായി കാണുന്ന ജനിതക വൈകല്യമാണ് എവ് ലീനെയും ബാധിച്ചത്. പ്രായപൂർത്തിയായപ്പോൾ തന്നെ തന്റെ വൈകല്യം എവ്ലീൻ മനസിലാക്കിയെങ്കിലും പുറത്താരോടും പറഞ്ഞില്ല. ആൾക്കാർ തന്നെ കളിയാക്കും എന്ന ഭയമായിരുന്നു അവർക്ക്. മുതിർന്നപ്പോൾ ലൈംഗിക തൊഴിലാളിയായി മാറിയ എവ്ലീനെ തന്റെ സ്ഥിരം കസ്റ്റമറായ ഒരു ഗൈനക്കോളജിസ്റ്റാണ് ശരിക്കും രക്ഷപ്പെടുത്തിയത്. എവ്ലീന്റെ ശാരീരികമായ പ്രത്യേകതകൾ മനസിലാക്കിയ അയാൾ ആവശ്യമായ മാർഗ നിർദ്ദേശം നൽകുകയായിരുന്നു. ഒപ്പം ചികിത്സിക്കാനും തയ്യാറായി.

പരിശോധനകൾ കഴിഞ്ഞപ്പോൾ എവ്ലീന്റെ ഗർഭപാത്രത്തിന് കുഞ്ഞിനെ വഹിക്കാനുള്ള കഴിവില്ലെന്ന് ഡോക്ടർമാർക്ക് മനസിലായി. തുടർന്ന് അതിനുള്ള ചികിത്സകളായി . ചികിത്സ പൂർത്തിയായപ്പോൾ ക്രിതൃമ മാർഗത്തിലൂടെ ഗർഭിണിയാകുന്നതാണ് നല്ലതെന്നായിരുന്നു ഡോക്ടർമാരുടെ നിർദ്ദേശം. എന്നാൽ എവ്ലീനും പങ്കാളിക്കും അതിന് താത്പര്യമില്ലായിരുന്നു. ഒടുവിൽ ആഗ്രഹംപോലെ സ്വാഭാവികമായ ലൈംഗിക ബന്ധത്തിലൂടെ തന്നെ എവ്ലീൻ ഗർഭിണിയായി.പിന്നെ ബെഡ് റെസ്റ്റിന്റെ നാളുകളായിരുന്നു. ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ അപ്പടി പാലിച്ചു. രണ്ട് യോനിയുള്ളതിനാൽ മറുപിളളയും മറ്റും പുറത്തുവരുന്നത് പ്രയാസകരമാണെന്ന് വ്യക്തമായതാേടെ സിസേറിയൻ നടത്താൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു.

Advertisment