പോലീസ് ഓഫീസറുടെ മുഖത്ത് തുപ്പിയ ബൈഡന്‍ അനുകൂലിയും ഇന്ത്യന്‍ വംശജയുമായ യുവതി അറസ്റ്റില്‍

New Update

ന്യൂയോര്‍ക്ക്: ജോ ബൈഡന് പിന്തുണ പ്രഖ്യാപിച്ച് ന്യൂയോര്‍ക്കില്‍ നടത്തിയ റാലിയില്‍ പങ്കെടുത്ത ഇന്ത്യന്‍ വംശജയും, പെന്‍സില്‍വേനിയയില്‍ നിന്നും ന്യൂയോര്‍ക്കിലെത്തിയ യുവതിയുമായ ധെവീന സിംഗിനെ പോലീസ് ഓഫീസറുടെ മുഖത്ത് തുപ്പിയ കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തു. നവംബര്‍ നാലിനായിരുന്നു സംഭവം.

Advertisment

publive-image

അമ്പത് പേര്‍ പങ്കെടുത്ത റാലി പോലീസിനെതിരേ ആക്രമണം അഴിച്ചുവിടുകയും, റോഡില്‍ തീയിട്ടുമാണ് സംഘടിപ്പിച്ചതെന്ന് പോലീസ് അറിയിച്ചു.പോലീസിനെ അധിക്ഷേപിച്ചതിനും, പ്രാദേശിക നിയമങ്ങള്‍ ലംഘിച്ചതിനുമാണ് സിംഗിനെതിരേ കേസെടുത്തിരിക്കുന്നത്.

24 വയസുള്ള ധെവീന പോലീസിന്റെ മുഖത്തിനു നേരേ തുപ്പുന്ന ദൃശ്യങ്ങള്‍ സമീപ പ്രദേശത്തെ കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇത് ഒരിക്കലും പൊറുക്കുകയില്ലെന്നും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

വോട്ട് ചെയ്യുന്നതിനുള്ള സമയം അവസാനിച്ചാലും ലഭിക്കുന്ന മുഴുവന്‍ തപാല്‍ വോട്ടുകളും എണ്ണെണമെന്നും, ഇതിനെതിരേ ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചതുമാണ് പ്രകടനക്കാരെ പ്രകോപിപ്പിച്ചത്. വ്യാഴാഴ്ച വൈകിട്ട് നടത്തിയ പത്രസമ്മേളനത്തിലാണ് പോലീസ് അധികൃതര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

women arrest
Advertisment