സെക്സിനിടയില്‍ ബെല്‍റ്റ് ഉപയോഗിച്ച്‌ അതിക്രമം, കാമുകനെ കുത്തിക്കൊന്ന് കാമുകി

author-image
Charlie
New Update

publive-image

സെക്‌സിനിടെ അതിക്രമം കാണിച്ച കാമുകനെ കുത്തിക്കൊലപ്പെടുത്തി കാമുകി. പരുക്കന്‍ ലൈംഗികത ആണ് തന്റെ കാമുകന് ഇഷ്ടമെന്നും, തന്നെ എപ്പോഴും ആക്രമിക്കുമായിരുന്നുവെന്നും യുവതി ആരോപിച്ചു. 45 കാരനായ മാത്യു വോര്‍ംലെയ്‌ടണ്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഹെയ്‌ലി കീറ്റിംഗ് (31) എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. മെയ് 14 -ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Advertisment

യുവതിക്കെതിരെ കൊലപാതക കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. കാമുകന് തന്നെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് പറഞ്ഞ ഹെയ്‌ലി പക്ഷെ, കൊലക്കുറ്റം സമ്മതിച്ചിട്ടില്ല. ഇംഗ്ലണ്ടിലെ യോവിലിനടുത്തുള്ള ചില്‍ത്തോണ്‍ ഡോമറിലെ യുവതിയുടെ വസതിയില്‍ വെച്ചാണ് സംഭവം നടന്നത്. സെക്‌സിനിടെ കാമുകന് തന്റെ കൈകള്‍ കൂട്ടിക്കെട്ടുകയും, ബെല്‍റ്റുപയോഗിച്ച്‌ മര്‍ദ്ദിക്കുകയും ചെയ്യുമായിരുന്നുവെന്ന് യുവതി പറയുന്നു. പലപ്പോഴും തന്നെ ശ്വാസംമുട്ടിച്ചിട്ടുണ്ടെന്നും, ബോധരഹിതയായിട്ടുണ്ടെന്നും യുവതി പോലീസിനോട് പറഞ്ഞു.

യുവാവ് മരണപ്പെട്ട അന്ന് രാത്രിയും അവര്‍ തമ്മില്‍ വഴക്കുണ്ടായി. മദ്യത്തിന്റെയും, മയക്കുമരുന്നിന്റെയും സ്വാധീനത്തില്‍ യുവതി അടുക്കളയിലെ ഡ്രോയറില്‍ നിന്ന് കത്തി എടുത്ത് യുവാവിന്റെ നേരെ എറിയുകയായിരുന്നു. നെഞ്ചില്‍ നാല് ഇഞ്ച് ആഴത്തില്‍ കത്തി വന്ന് പതിച്ചു. ശേഷം, 999 -ല്‍ വിളിക്കുകയായിരുന്നു. താന്‍ കാമുകനെ കുത്തിയെന്നും, വേഗം വന്നില്ലെങ്കില്‍ അദ്ദേഹം മരിക്കുമെന്നും അവള്‍ പോലീസിനോട് പറഞ്ഞിരുന്നു. ഇതിന്റെ കോള്‍ റെക്കോര്‍ഡിംഗ് പോലീസ് പുറത്തുവിട്ടു.

പുലര്‍ച്ചെ പോലീസെത്തി കാമുകനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, അയാള്‍ അപ്പോഴേക്കും മരിച്ചിരുന്നു. കൊല്ലാന്‍ ഉദ്ദേശിച്ച്‌ താന്‍ ചെയ്തതല്ലെന്നും, ദേഷ്യം വന്നപ്പോള്‍ അവന് നേരെ കത്തി എറിഞ്ഞതാണെന്നും ഹെയ്‌ലി പറഞ്ഞു. എന്നാല്‍, പോസ്‌റ്റ്‌മോര്‍ട്ടം പരിശോധനയില്‍ മരണകാരണം കുത്തേറ്റതാണെന്ന് കണ്ടെത്തി.

Advertisment