New Update
/sathyam/media/post_attachments/y5ctgVV9ooBZu3BB1Y9y.jpg)
തിരുവല്ല: നീങ്ങിത്തുടങ്ങിയ തീവണ്ടിയില്‍നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്‌ഫോമിലേക്ക് തലയടിച്ചുവീണ് യുവതിക്ക് ഗുരുതരപരിക്കേറ്റു. കോട്ടയം മേലുകാവ് സ്വദേശിനി ജിന്‍സിക്കാണ് (37) പരിക്കേറ്റത്. തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെ ആയിരുന്നു സംഭവം.
Advertisment
നാഗര്‍കോവിലില്‍നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന തീവണ്ടിയിലെ യാത്രക്കാരിയായിരുന്നു ജിന്‍സി. സ്റ്റേഷനില്‍നിന്ന് തീവണ്ടി വിട്ടതിനുപിന്നാലെ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി പ്ലാറ്റ്‌ഫോമിലേക്ക് വീഴുകയായായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ ജിന്‍സി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us