തുണി അലക്കുന്നതിനിടെ ഭൂമി താഴ്ന്ന് വീട്ടമ്മ അപ്രത്യക്ഷയായി; പൊങ്ങിയത് അടുത്ത വീട്ടിലെ കിണറ്റില്‍; കണ്ണൂരില്‍ സംഭവിച്ചത്‌

New Update

publive-image

കണ്ണൂര്‍: വസ്ത്രം അലക്കിക്കൊണ്ടിരിക്കെ കുഴിയില്‍ വീണ വീട്ടമ്മയെ കണ്ടെത്തിയത് അടുത്ത വീട്ടിലെ കിണറില്‍. കണ്ണൂര്‍ ഇരിക്കൂറിലാണ് സംഭവം നടന്നത്. ഇരിക്കൂര്‍ ആയിപ്പുഴയില്‍ അലക്കി കൊണ്ടിരിക്കുകയായിരുന്ന വീട്ടമ്മ കാലു തെറ്റി അടുത്തുള്ള ചെറിയ കുഴിയില്‍ വീഴുകയായിരുന്നു. എന്നാല്‍ ഇവരെ ഈ കുഴിയില്‍ കണ്ടെത്താനായില്ല. അടുത്തുള്ള വീടിന്റെ കിണറ്റിലാണ് ഇവരെ കണ്ടെത്തിയത്.

Advertisment

25 കോൽ ആഴമുള്ള കിണറിനടിയിലെത്തിയെങ്കിലുo അത്ഭുതകരമായി രക്ഷപ്പെട്ടു. ആയിപ്പുഴ ഗവ. യു.പി. സ്കൂളിനു സമീപത്തെ കെ.എ. അയ്യൂബിന്റെ ഭാര്യ ഉമൈബ (42)യാണ് അപകടത്തിൽ പെട്ടത്. വ്യാഴാഴ്​ച്ച ഉച്ചക്ക് 12 മണിക്കാണ് സംഭവം നടന്നത്.

ഭൂമിക്കടിയില്‍ രൂപപ്പെട്ട ഗുഹയിലൂടെ തൊട്ടടുത്ത കിണറ്റിലേക്ക് പതിക്കുകയായിരുന്നു. കിണറ്റില്‍ വലിയ ശബ്ദത്തോടെ എന്തോ വീഴുന്ന ശബ്ദം കേട്ടതോടെയാണ് വീട്ടുകാര്‍ സംഭവമറിയുന്നത്. പൊലീസും, ഫയര്‍ഫോഴ്‌സും എത്തും മുമ്പെ നാട്ടുകാര്‍ വീട്ടമ്മയെ രക്ഷപ്പെടുത്തിയിരുന്നു. സംഭവ സ്ഥലം നിരീക്ഷണത്തിലാണ്.

ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകിയ ശേഷം കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment