സംഘ് വംശഹത്യക്കെതിരെ കൊടിയത്തൂരില്‍ പെണ്‍പോരാട്ടം

New Update

publive-image

മുക്കം: ബലാത്സംഗത്തെ ആയുധമാക്കുന്ന സംഘ് വംശഹത്യാ രാഷ്ട്രീയത്തിനെതിരെ വിമന്‍ ജസ്റ്റിസ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തില്‍ കൊടിയത്തൂര്‍ പഞ്ചായത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പെണ്‍ പോരാട്ട പ്രതിഷേധവും പ്രതിജ്ഞയും സംഘടിപ്പിച്ചു.

Advertisment

പഞ്ചായത്ത് തല ഉദ്ഘാടനം ചുള്ളിക്കാപറമ്പില്‍ ആര്‍ട്ടിസ്റ്റ് റോഷ്‌ന ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. ചെറുവാടി, സൗത്ത് കൊടിയത്തൂര്‍, കോട്ടമ്മല്‍, ഗോതമ്പറോഡ്, മാട്ടുമുറി എന്നീ കേന്ദ്രങ്ങളില്‍ പ്രതിഷേധം ആളിക്കത്തി.

സുരക്ഷാ മാനദണ്ഡം പാലിച്ച് പ്ലക്കാര്‍ഡുകളേന്തി മുദ്രാവാക്യം വിളിച്ചും കവിത ചൊല്ലിയും പ്രസംഗിച്ചും വംശഹത്യാ രാഷ്ട്രീയത്തിനെതിരെ വനിതകള്‍ തെരുവിലിറങ്ങി.

ബലാത്സംഗം ആയുധമാക്കി വംശഹത്യാ രാഷ്ട്രീയം നടപ്പിലാക്കുന്ന സംഘ്പരിവാര്‍ അജണ്ടകളെ ചെറുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

വിമന്‍ ജസ്റ്റിസ് ജില്ലാ കമ്മറ്റി അംഗം സഫീറ കൊടിയത്തൂര്‍, വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് സജ്ന ബാലു, വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് വനിതാ കണ്‍വീനര്‍ ഹാജറ പി.കെ, ശ്രീജ മാട്ടുമുറി, ഇ.എന്‍. നദീറ, സീനത് എന്നിവര്‍ സംസാരിച്ചു. മുഫീദ, റജ്‌ന യൂസുഫ്, മുംതാസ് കൊളായില്‍, ആയിഷ പി.വി, ഷമീമ ബാവ, ശ്രീജില, സ്വപ്ന എന്നിവര്‍ നേതൃത്വം നല്‍കി.

kozhikode news women justice movement
Advertisment