സംഘ് വംശഹത്യക്കെതിരെ മുക്കത്ത് പെണ്‍പോരാട്ട പ്രതിജ്ഞ

New Update

publive-image

മുക്കം:ബലാത്സംഗത്തെ ആയുധമാക്കുന്ന സംഘ് വംശഹത്യാ രാഷ്ട്രീയത്തിനെതിരെ വിമന്‍ ജസ്റ്റിസ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച പെണ്‍പോരാട്ട പ്രതിജ്ഞയുടെ ഭാഗമായി തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധം ആളിക്കത്തി.

Advertisment

സുരക്ഷാ മാനദണ്ഡം പാലിച്ച് പ്ലക്കാഡുകളേന്തി മുദ്രാവാക്യം വിളിച്ചും കവിത ചൊല്ലിയും പ്രസംഗിച്ചും വംശഹത്യാ രാഷ്ട്രീയത്തിനെതിരെ വനിതകള്‍ തെരുവിലിറങ്ങി.

ബലാത്സംഗം ആയുധമാക്കി വംശഹത്യാ രാഷ്ട്രീയം നടപ്പിലാക്കുന്ന സംഘ്പരിവാര്‍ അജണ്ടകളെ ചെറുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

വിമന്‍ ജസ്റ്റിസ് മൂവ്മെന്റ് മണ്ഡലം തല ഉദ്ഘാടനം മുക്കം കവലയില്‍ സാമൂഹ്യ പ്രവര്‍ത്തക റിന്‍സി ജോണ്‍സന്‍ നിര്‍വ്വഹിച്ചു.

ജില്ലാ പ്രസിഡന്റ് സലീന പുല്ലൂരാംപാറ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തിരുവമ്പാടി മണ്ഡലത്തില്‍ 17 കവലകളില്‍ പെണ്‍ പോരാട്ട പതിജ്ഞ നടന്നു.

ജില്ലാ വൈസ് പ്രസിഡന്റ് ഒ സഫിയ ടീച്ചര്‍ സ്വാഗതം പറഞ്ഞു. വിമന്‍ ജസ്റ്റിസ് ജില്ലാ കമ്മറ്റി അംഗം സഫീറ കൊടിയത്തൂര്‍, വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജ്ന ബാലു, വനിതാ കണ്‍വീനര്‍ ഹാജറ പി.കെ, ശ്രീജ മാട്ടുമുറി, ഇ.എന്‍. നദീറ എന്നിവര്‍ സംസാരിച്ചു.

women justice movement
Advertisment