പാലത്തായി പീഡനം: പത്മരാജൻെറ ജാമ്യം റദ്ദാക്കാൻ സർക്കാർ ഇടപെടണം: വിമന്‍ ജസ്റ്റിസ് മൂവ്മെന്റ്

New Update

publive-image

Advertisment

തിരുവനന്തപുരം: പാലത്തായിയിൽ നാലാം ക്ലാസുകാരിയെ ക്രൂരമായി പീഡിപ്പിച്ച അദ്ധ്യാപകൻ ബി.ജെ.പി നേതാവ് പത്മരാജൻെറ ജാമ്യം റദ്ധാക്കാൻ സർക്കാർ അടിയന്തരമായി കോടതിയെ സമീപിക്കണമെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ശാസ്ത്രീയ തെളിവുകൾ പത്മരാജനെതിരായതിൻ്റെ അടിസ്ഥാനത്തിൽ പോക്സോപ്രകാരമുള്ള വകുപ്പുകളുൾപ്പെട്ട അനുബന്ധ കുറ്റപത്രം അന്വേഷണ ഉദ്യോഗസ്ഥർ വിചാരണ കോടതിയിൽ സമർപ്പിച്ചുകഴിഞ്ഞിരിക്കുന്നു. പിഴവുകൾ വരുത്തിയ മുൻ അന്വേഷണങ്ങളുടെ ആനുകൂല്യത്തിലാണ് പ്രതി ജാമ്യത്തിലിറങ്ങിയത്. പ്രതി ഉന്നത സ്വാധീനമുള്ളവനായിരിക്കെ തെളിവു നശിപ്പിക്കാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ട് എന്നവർ കൂട്ടിച്ചേർത്തു.

Advertisment