ദമ്മാം: ഇന്ത്യയുടെ വീണ്ടെടുപ്പിനു സ്ത്രീകൾ നിർമ്മാണാത്മകമായ പങ്കുവഹിക്കണമെന്ന് വിമൻസ് ഫ്രറ്റേണിറ്റി ഫോറം ദമ്മാം കേരള ഘടകം അഭിപ്രായപ്പെട്ടു. നിലനില്പിനുവേണ്ടി പോരാടുന്ന സമകാലിക ഇന്ത്യൻ ചുറ്റുപാടിൽ സ്ത്രീകളുടെ ഉത്തരവാദിത്തവും സാമൂഹ്യ ഇടപെടലുകളുടെ ആവശ്യകതയും ബോധ്യപ്പെടുത്തിക്കൊണ്ടാണു അന്താരാഷ്ട്ര വനിതാദിനം കടന്നുപോയത്.
/sathyam/media/post_attachments/obSVROkjuU48SJfOeRvn.jpg)
രാഷ്ട്ര ശാക്തീകരണത്തിന് പെൺ കരുത്ത്" എന്ന മുദ്രാവാക്യം കാലിക പ്രസ്ക്തമാണു. ഭരണ കൂടത്തിന്റെ നിരുത്തരവാദപരമായ സമീപനങ്ങൾ കൊണ്ട് ജനാധിപത്യ ഇന്ത്യയുടെ നാം കാത്ത് സൂക്ഷിച്ചിരുന്ന പല മൂല്യങ്ങളും തകർക്കപ്പെടുകയും ബോധപൂർവ്വമായ അരക്ഷിതാവസ്ത സൃഷ്ടിക്കപ്പെടുകയും ചെയ്യുമ്പോൾ കൂടുതലായി ഇരകളാക്കപ്പെടുന്നതും നിസ്സഹായരാകുന്നതും സ്ത്രീകളും കുട്ടികളുമാണെന്ന് നാം തിരിച്ചറിയണം.
അത്തരം തിരിച്ചറിവുകളിൽ നിന്നാണ് അതിക്രമവും അന്യായവും പ്രവർത്തിക്കുന്ന ഭരണ കൂട ത്തിനും പോലീസിനും നേരെ സധൈര്യം വിരൽ ചൂണ്ടി നീതി ചോദിക്കുന്ന വനിതാ നേത്രുത്വങ്ങൾ ഉയർന്നു വന്നിട്ടുള്ളത്. മാത്രു രാജ്യത്തിന്റെ സാമൂഹിക ചുറ്റുപാട് കലുഷിതമായിക്കൊണ്ടിരി ക്കുമ്പോൾ സമാധാനമായി വീടുകളിൽ തങ്ങൾക്ക് അന്തിയുറങ്ങാൻ കഴിയില്ലെന്ന സാമൂഹ്യ ബോധത്തിൽ നിന്നാണ് നീതിക്കും നന്മക്കുമായി കൈക്കുഞ്ഞുങ്ങളെയുമേന്തി യുവതികളും പ്രായത്തിന്റെ ബുദ്ധിമുട്ടുകളെ വകവക്കാതെ അമ്മമാരും ഷെഹീൻ ബാഗുകളും ആസാദി സ്ക്വയറുകളും സജീവമാക്കിക്കൊണ്ടിരിക്കുന്നത്.
ഓരോ വനിതാ ദിനങ്ങളും ഇത്തരത്തിൽ സ്ത്രീ ശാക്തീകരണത്തിനുള്ള സന്ദേശങ്ങളാണു നൽകുന്നത്. അതുൾക്കൊണ്ട് സാമൂഹിക പ്രതിബദ്ധതയോടെ സമഭാവനയുള്ള രാജ്യത്തിന് വേണ്ടി പ്രവർത്തി ക്കാൻ സ്ത്രീ സമൂഹത്തിനു കഴിയണമെന്നും; ഇരകളായി കരഞ്ഞു തീർക്കാനുള്ളതല്ല സ്ത്രീജന്മ ങ്ങളെന്നും വിമൻസ് ഫ്രറ്റേണിറ്റി കേരള ഘടകം പ്രസിഡന്റ് സാജിദാ നമീർ, സെക്രട്ടറി ഉനൈസാ അമീർ എന്നിവർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us