മുടി കൊഴിച്ചില്‍ തടഞ്ഞ് മുടി സമൃദ്ധമായി വളരാൻ തേങ്ങാപ്പാൽ ഇങ്ങനെ ഉപയോഗിക്കാം …

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, December 26, 2019

മുടിയുടെ വളര്‍ച്ചയ്ക്ക് തേങ്ങാപ്പാൽ ഉത്തമമാണ്. തേങ്ങാപ്പാലില്‍ ധാരാളമായി അടങ്ങിയിട്ടുളള വിറ്റാമിന്‍ ഇയും ഫാറ്റും മുടി വളര്‍ച്ച ത്വരിതപ്പെടുത്തും. ശുദ്ധമായ തേങ്ങാപ്പാലാണ് ഇതിന് ഉപയോഗിക്കേണ്ടത്.

മുക്കാല്‍ക്കപ്പ് തേങ്ങാപ്പാലില്‍ അരക്കപ്പ് വെള്ളം ചേര്‍ക്കുക. ഈ മിശ്രിതം ശിരോചര്‍മത്തില്‍ പുരട്ടുക. ഒരു മണിക്കൂറിന് ശേഷം വൃത്തിയായി കഴുകുക. തേങ്ങാപ്പാല്‍ കണ്ടീഷനിങ് ഇഫക്ട് നല്‍കുന്നതിനാല്‍ മുടി മൃദുലമാകാന്‍ സഹായിക്കും.

മുടിയുടെ അറ്റം പിളരുന്നത് തടയാനും ശിരോചര്‍മത്തിലെ ചൊറിച്ചില്‍, അസ്വസ്ഥത ഇവ ഒഴിവാക്കാനും തേങ്ങാപ്പാല്‍ സഹായിക്കും.

മുടി കൊഴിച്ചില്‍ തടയാന്‍ ഒരു കപ്പ് തേങ്ങാപ്പാലില്‍ രണ്ട് സ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ത്ത് കുളിക്കുന്നതിന് മുമ്പ് തലയില്‍ മസാജ് ചെയ്യുക. ശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകുക. മുടികൊഴിച്ചില്‍ മാറ്റാന്‍ ഇത് വളരെ നല്ലതാണ്. ആഴ്ചയില്‍ മൂന്ന് തവണ ഇത് ആവര്‍ത്തിക്കണം.

ശുദ്ധമായ നാളികേരം ചിരകിയെടുത്ത ശേഷം വൃത്തിയുള്ള തോര്‍ത്തെടുത്ത് ചിരകിയ തേങ്ങ അതിലിട്ട് നന്നായി പിഴിഞ്ഞെടുക്കുക. പാല്‍ പിഴിഞ്ഞെടുത്തശേഷം അത് അരിച്ചെടുക്കുക. ചൂടാക്കിയ ചീനച്ചട്ടിയില്‍ തേങ്ങാപ്പാലൊഴിക്കുക. മൂന്നുമുതല്‍ അഞ്ചുമിനിറ്റുവരെ ചൂടാക്കിയശേഷം തണുക്കാന്‍ അനുവദിക്കുക.

തണുത്ത തേങ്ങാപ്പാല്‍ രാത്രിമുഴുവന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ഇങ്ങനെയാണ് മുടിയില്‍ തേക്കുന്നതിനാവശ്യമായ തേങ്ങാപ്പാല്‍ തയ്യാറാക്കുന്നത്.

മുടി വൃത്തിയായി ചീകുക. ഏതിന് ശേഷം നല്ല വൃത്തിയുളള ഒരു കോട്ടന്‍ തുണി ഗോളാകൃതിയിലാക്കുക. ഇത് തണുപ്പിച്ച് വെച്ചിരിക്കുന്ന പാലില്‍ മുക്കിയെടുക്കുക. ഇത് തലയോട്ടിയിലും മുടിയിലും അറ്റത്തും പുരട്ടുകയും ആ ഗോളം മുടിക്കുളളിലായി വച്ച് കെട്ടിവെച്ച് ഹെയര്‍കാപ്പ് കൊണ്ടുമൂടുക.

നാല്-അഞ്ച് മണിക്കൂര്‍ മുടി അങ്ങനെ വെയ്ക്കുക. തേങ്ങാപ്പാല്‍ മുടിയുടെ വേരുകളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിനുവേണ്ടിയാണിത്. അതിനുശേഷം ഷാമ്പു ഉപയോഗിച്ച് മുടി കഴുകാം.

×