New Update
ദമ്മാം: വിമൻസ് ഫ്രറ്റേണിറ്റി ഫോറം ദമ്മാം കേരള ഘടകം ഇഫ്താർ സംഗമം നടത്തി. ദമ്മാം ഹോളിഡെയ്സ് റസ്റ്റോറന്റിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ വിമൻസ് ഫ്രറ്റേണിറ്റി ഫോറം ദമ്മാം മേഖല പ്രസിഡന്റ് സാജിദ നമീർ അദ്ധ്യക്ഷത വഹിച്ചു.
Advertisment
/sathyam/media/post_attachments/H9HJlmGkQuMobclXDPB3.jpg)
വിമൻസ് ഫ്രറ്റേണിറ്റി ഫോറം ഇഫ്താർ സംഗമത്തിൽ റസിയ ഹാരിസ് സംസാരിക്കുന്നു.
ഫാത്തിമ ലിയ ഖിറാഅത്ത് നടത്തി. റസിയ ഹാരിസ് റമദാൻ സന്ദേശം നൽകി. റമദാനിലെ അവസാനത്തെ പത്തിലെ എണ്ണപ്പെട്ട ദിവസങ്ങളിൽ പരലോകത്ത് സാക്ഷിയാകുന്ന തരത്തിൽ ഖുർആൻ പാരായണവും, നമസ്കാരവും വർദ്ധിപ്പിക്കുവാനും ഓരോ നിമിഷവും പ്രാർത്ഥനകൾക്കായി മാറ്റിവെക്കണമെന്നും അവർ സദസ്സിനെ ഉദ്‌ബോധിപ്പിച്ചു. പരിപാടിയിൽ വിമൻസ് ഫ്രറ്റേണിറ്റി ഫോറം ഏരിയ കമ്മിറ്റി അംഗങ്ങളായ സഹീറ അസ്‌ക്കർ, ഉനൈസ അമീർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us