അന്യസംസ്ഥാന തൊഴിലാളികൾ രജിസ്റ്റർ ചെയ്തില്ലെങ്കിൽ പിടി വീഴും !

New Update

publive-image

പാലാ:പാലാ നഗരസഭാ പരിധിയിൽ നിർമ്മാണ മേഖലയിലും ഹോട്ടൽ മേഖലയിലും മറ്റു തൊഴിൽ മേഖലയിലും പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ ഫോട്ടോയും, തിരിച്ചറിയൽ രേഖയും പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥ പലരും പാലിക്കുന്നില്ല എന്ന് പോലീസിൻ്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

Advertisment

നടപടിക്രമങ്ങൾ സമയബന്ധിതമായി പാലിക്കാതെ ഇവരെക്കൊണ്ട് തൊഴിൽ എടുപ്പിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുവാൻ ഇതു സംബന്ധിച്ച് ചേർന്ന യോഗം തീരുമാനിച്ചു. പോലീസ് അധികൃതർ ബന്ധപ്പെട്ട ചട്ടം കർശനമാക്കുന്ന വിവരം നഗരസഭ യേയും അറിയിച്ചു കഴിഞ്ഞു.

അതിഥി തൊഴിലാളികളുടെ ക്ഷേമം, ആരോഗ്യ സംരക്ഷണം, തൊഴിൽ ചൂഷണം, ഇവരിൽ ചിലർ വരുത്തി വയ്ക്കുന്ന സാമൂഹിക വിരുദ്ധ നടപടികൾ, മോഷണം ഉൾപ്പെടെ കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുന്നതിനും നടപടി സ്വീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് രജിട്രേഷൻ നിർബന്ധമാക്കുന്നത്.

ചട്ടം അനുശാസിക്കുന്ന വിധം രജിട്രേഷൻ നടത്തണമെന്ന് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, പാലാ ഡി.വൈ.എസ്.പി. സാജു വർഗ്ഗീസ്, സർക്കിൾ ഇൻസ്പെക്ടർ അനുപ് ജോസ് എന്നിവർ സംയുക്ത പത്രകുറിപ്പിൽ അറിയിച്ചു.

pala news
Advertisment