ദമ്മാം : ലോക സർഗാത്മകതയുമായി ബന്ധപ്പെട്ട നവീന പ്രവണതകൾ വായിച്ചറിയാൻ മലയാളത്തിൽ ഒരു ഇ മാഗസിൻ * പിറവിയെടുക്കുന്നു. ഡിസംബർ 4 ന് വെള്ളിയാഴ്ച്ച സൗദി സമയം 2 മണിക്ക് മലയാളത്തിന്റെ പ്രിയ കവി പ്രൊഫ .കെ .സച്ചിദാനന്ദൻ വായനക്ക് സമർപ്പിക്കുന്നു .
/sathyam/media/post_attachments/Qvbt0HTaxPI5syX73kTn.jpeg)
സൂമിൽ ഓൺ ലൈനായ് നടക്കുന്ന പ്രസ്തുത ഉത്‌ഘാടന പരിപാടിയിൽ ആശംസകൾ നേർന്ന് കൊണ്ട് സിനിമാ സംവിധായകരായ രഞ്ജിത് , രഞ്ജി പണിക്കർ , ആർ ശരത് , എഴുത്തുകാരായ കെ വി മോഹൻ കുമാർ, മധുപാൽ, ഇ എം ഹാഷിം , എൻ പി രാജേന്ദ്രൻ ,ഗോപീകൃഷ്ണൻ ചന്ദ്രിക മംഗളേ ഡയറക്ടർ ശ്രീലങ്കൻ ബ്രോഡ് കാസ്റ്റിംഗ് കോർപ്പറേഷൻ ,ഓസ്റ്റിൻ ഡയറക്ടർ വോയ്‌സ് ഓഫ് നൈജീരിയ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും പ്രമുഖ വ്യക്‌തിത്വങ്ങൾ പങ്കെടുക്കും .
കല സാഹിത്യം ഇഷ്ടപ്പെടുന്ന എല്ലാവരെയും ഓൺലൈൻ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി വേൾഡ് ആർട് കഫെ മാനേജിങ് എഡിറ്റർ മൻസൂർ പള്ളൂർ അറിയിച്ചു .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us