ഇന്ന് ലോക പരിസ്ഥിതി ദിനം; പാലക്കാട് ജില്ലാ ജയിൽ വളപ്പിൽ കേരള വനം വകുപ്പ് 200 ഫലവൃക്ഷ തൈകൾ നടുന്നു

ന്യൂസ് ബ്യൂറോ, പാലക്കാട്
Friday, June 5, 2020

പാലക്കാട്:  ജില്ലാ ജയിൽ വളപ്പിൽ കേരള വനം വകുപ്പ് സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 200 ഫലവൃക്ഷ തൈകൾ നടുന്നു.പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ശാന്തകുമാരി വൃക്ഷ തൈ നട്ടു പദ്ധതി ഉദ്ഘാടനം ചെയ്യുന്നു. മലമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര രാമ ച ന്ദ്രൻ കൃഷി വകുപ്പ് ജില്ലാ മേധാവി തുടങ്ങിയവർ പങ്കെടുക്കുന്നു.

മരു സമാനമായ മലമ്പുഴ ജില്ലാ ജയിൽ വളപ്പിൽ ക്ഷിപ്ര വനം ഒരുക്കുന്ന പദ്ധതിക്ക് ഇത് സഹായകരമാകും .കൂടാതെ മിയാ വാക്കി മാതൃകയിലുള്ള വന നിർമ്മിതിയും വിഭാവനം ചെയ്യുന്നുണ്ട്.
ഹരിത മിഷനുമായി ബന്ധപ്പെട്ട് ജില്ലയിലെ പച്ചതുരുത്ത് പദ്ധതിക്കായി ജയിലിൽ 5 ലക്ഷം ഫലവൃക്ഷ തൈകൾ ഉദ്പാദിപ്പിക്കുന്ന സംരംഭം ആരംഭിച്ചിട്ടുണ്ട്

×