Advertisment

'മരങ്ങൾ നടാം, വളരുന്നവയെ സ്നേഹിക്കാം, നദികളെ വീണ്ടെടുക്കാം'; ലോക പരിസ്ഥിതി ദിനത്തിൽ പ്രകൃതി സംരക്ഷണത്തിന് നമുക്കും കൈകോർക്കാം

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം ഏറുന്ന ഈ കാലഘട്ടത്തിൽ വീണ്ടുമൊരു പരിസ്ഥിതിദിനം കൂടി എത്തുകയാണ്. ജൂൺ 5 ലോക പരിസ്ഥിതിദിനത്തിൽ നാം ചെയ്യുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തികൾ നല്ലൊരു നാളേക്കുള്ള കരുതലാണ്. മനുഷ്യനും പ്രകൃതിയിലെ എല്ലാ ജീവജാലങ്ങൾക്കും സു​ഗമമായി നിലനിൽക്കുന്നതിന് ഈ പ്രകൃതിയെ സംരക്ഷിച്ചേ മതിയാവു. ഐക്യരാഷ്​ട്ര സഭ 1974 മുതൽ പ്രകൃതിക്കായി മാറ്റിവെച്ച ദിനമാണ് ജൂൺ അഞ്ച്. പരിസ്ഥിതി സംരക്ഷണത്തിനായി കർമപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായാണ് ഈ ദിനം.

Advertisment

publive-image

ഈ പരിസ്ഥിതി ദിനത്തിൽ നമുക്കും ചെയ്യാൻ ഏറെ കാര്യങ്ങളുണ്ട്. പ്രകൃതി സംരക്ഷണത്തിനായി നാം ചെയ്യേണ്ട കാര്യങ്ങളിൽ ഏറ്റവും പ്രധാനം വെട്ടിനിരത്തിയ മരങ്ങൾക്ക് പകരം പുതിയ തൈ നടുകയെന്നതാണ്. കൂടാതെ പരിസ്ഥിതിയെ നശിപ്പിക്കുന്ന പ്രവൃത്തികൾ എന്നെന്നേക്കുമായി നിർത്തിയുംവെക്കാം. പ്രകൃതിയും മനുഷ്യനും ഒന്നാണെന്ന ബോധ്യത്തോടെ സൗഹാർദമാക്കാം.

നമുക്ക് സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതു തന്നെയാണ്. എന്നാൽ, ഇത്തരം വികസനങ്ങൾ പരിസ്ഥിതിയെ നശിപ്പിക്കാതെ പ്രകൃതിയോട് ഇണങ്ങിനിൽക്കുന്ന തരത്തിലാവേണ്ടത് അനിവാര്യമാണ്. ചുട്ടുപൊള്ളുന്ന ഈ ചുറ്റുപാടിൽ ഒരു തണൽ മരമെങ്കിലും നമുക്ക് ഭാവിക്കായി സംഭാവന ചെയ്യാം.

ഒരു തൈ നടാം തണലിനായി

ഒരു കാലത്ത് നശിപ്പിച്ചുകളഞ്ഞതിന്റെ വീണ്ടെടുക്കലിനുള്ള പ്രധാന മാർഗങ്ങളിലൊന്നാണ് മരങ്ങൾ വെച്ചുപിടിപ്പിക്കുന്നത്. നിങ്ങളുടെ വീട്ടുവളപ്പിലോ, പൊതുസ്ഥലങ്ങളിലോ, കൃഷിത്തോട്ടത്തിലോ മരങ്ങൾ വെച്ചുപിടിപ്പിക്കാം. ഓരോ സ്ഥലത്തിനും അനുയോജ്യമായ ചെടികൾ വേണം വെച്ചുപിടിപ്പിക്കാനും.

വളരുന്നത് നോക്കിനിന്ന് സ്നേഹിക്കാം

വീട്ടിലെ തൊടിയിൽ തനിയെ വളരുന്ന ചെടികൾ ധാരളമുണ്ടാവും. പക്ഷികൾ ഭക്ഷിക്കുന്നതിന്റെ വിത്തുകൾ വീണ് മുളച്ചതാവാം അവ. ഇങ്ങനെ സ്വാഭാവികമായി വളരുന്നവയെ ഇനിമുതൽ നശിപ്പിക്കേണ്ട. അവയെ വളരാൻ അനുവദിക്കുക. അതാണ് പ്രകൃതിക്ക് ഏറ്റവും അനുയോജ്യം.

വനവത്​കരണം

നശിപ്പിച്ച വനങ്ങൾക്ക് പകരം കൃത്രിമ വനമുണ്ടാക്കാം. വൃക്ഷങ്ങളുടെ തൈകൾ നട്ടും വിത്തുപാകിയും നാളേക്കായി വനമുണ്ടാക്കാം.

ജലസ്രോതസുകൾ വൃത്തിയാക്കി വീണ്ടെടുക്കാം

മാലിന്യങ്ങൾ വലിച്ചെറിയുന്ന കേന്ദ്രമാക്കരുത് നദികളും തടാകങ്ങളും. പ്ലാസ്​റ്റിക് മാലിന്യങ്ങളും കുപ്പികളും ജലസ്രോതസ്സുകളിൽ ഉപേക്ഷിക്കാതിരിക്കുക. കൂടാതെ നദിക്കരയിലും തടാകങ്ങളിലും അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്യുകയും വേണം.കൂടാതെ നദിക്കരയിലും തടാകത്തിെന്റെ തീരങ്ങളിലും തോടിൻ കരയിലും ചെറിയ മരങ്ങളും ചെടികളും വെച്ചുപിടിപ്പിക്കാൻ ശ്രദ്ധിക്കണം. അങ്ങനെ നദികളെ സംരക്ഷിക്കാം.

പ്ലാസ്റ്റിക്കും മാലിന്യവും വേണ്ട:

തടാകങ്ങളിലെയും നദികളിലെയും വെള്ളം എടുക്കുേമ്പാഴും മത്സ്യം പിടിക്കുേമ്പാഴും അവയെ നശിപ്പിക്കാതിരിക്കണം. മത്സ്യത്തെ പിടിക്കുന്നതിനൊപ്പം അവയെ വളരാനും അനുവദിക്കണം. കൂടാെത ജൈവ-രാസ മാലിന്യം ഇവയിൽ കലരാതെ നോക്കണം. വ്യവസായിക മാലിന്യം നദികളിലേക്ക് ഒഴുക്കാതിരിക്കാൻ നടപടി സ്വീകരിക്കണം. പ്ലാസ്റ്റിക്ക് വസ്തുക്കൾ ജലസ്രോതസുകളിൽ വലിച്ചെറിയാതിരിക്കാം...

Advertisment