ഡോ. മോഹന്‍ തോമസിന് വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ അനുമോദന പൂച്ചെണ്ട്

New Update

publive-image

ദോഹ: ഡോ. മോഹന്‍ തോമസിന് വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ അനുമോദന പൂച്ചെണ്ട് . പ്രവാസി ഭാരതീയ സമ്മാന്‍ 2021 ജേതാവും ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ പുതിയ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ഖത്തറിലെ പ്രവാസി പ്രമുഖനുമായ ഡോ. മോഹന്‍ തോമസിന് അനുമോദന പൂച്ചെണ്ടുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രതിനിധികള്‍.

Advertisment

ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന് ഡോക്ടര്‍ നല്‍കുന്ന വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ ശ്‌ളാഘനീയമാണെന്നും ഡോക്ടര്‍ക്ക് ലഭിച്ച ഈ അംഗീകാരം അഭിമാനകരമാണെന്നും അനുമോദന പൂച്ചെണ്ടുമായെത്തിയ വി.എസ്. നാരായണന്‍ (ചെയര്‍മാന്‍) ശിരീഷ്‌കുമാര്‍ (പ്രസിഡണ്ട്) സുരേഷ് കരിയാട് (ജന. സെക്രട്ടറി) ജോണ്‍ ഗില്‍ബര്‍ട്ട് (ട്രഷറര്‍) ജബി കെ ജോണ്‍ (വൈസ്‌ചെയര്‍മാന്‍) കേണല്‍ ഡി.പി. പിള്ള(വൈസ് ചെയര്‍മാന്‍) വിദ്യ രഞ്ജിത്ത് (വൈസ് പ്രസിഡണ്ട്) ഫാസില്‍ ആലപ്പുഴ (യൂത്ത് ഫോറം പ്രസിഡണ്ട്) കാജല്‍ മൂസ (വിമന്‍സ് ഫോറം പ്രസിഡണ്ട്) എന്നിവര്‍ പറഞ്ഞു.

-ഡോ. അമാനുല്ല വടക്കാങ്ങര

doha news
Advertisment