വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) സഗീർ തൃക്കരിപ്പൂരിന്‍റെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു

New Update

publive-image

കുവൈറ്റ്സിറ്റി: പ്രമുഖ സാമൂഹിക, സാംസ്‌കാരിക പ്രവർത്തകനും നിരവധി സംഘടനകളുടെ രക്ഷാധികാരിയും അതിലുപരി മനുഷ്യസ്നേഹിയും ആയിരുന്ന സഗീർ തൃക്കരിപ്പൂരിന്റെ നിര്യാണത്തിൽ വേൾഡ് മലയാളി കൗൺസിൽ അനുശോചനം രേഹപ്പെടുത്തി.

Advertisment

സഹജീവികളോട് എന്നും കാരുണ്യം കാട്ടിയിരുന്ന നല്ലൊരു ജീവകാരുണ്യ പ്രവർത്തകനെയാണ് കുവൈറ്റ് പ്രവാസികൾക്ക് നഷ്ടമായിരിക്കുന്നത്. ജാതി മത ഭേദമന്യേ പ്രവർത്തിച്ച സഗീറിന്റെ വേർപാട് 2021 ല്‍ കുവൈറ്റിലെ മലയാളികൾക്കുണ്ടായ ഏറ്റവും വലിയ തീരാ നഷ്ടമാണ് എന്ന് കമ്മറ്റി വിലയിരുത്തി.

സൂം പ്ലാറ്റഫോമിൽ നടത്തിയ അനുശോചന യോഗത്തിൽ ഡബ്ല്യുഎംസി കുവൈറ്റ് ചാപ്റ്റർ പ്രസിഡന്റ് അഡ്വക്കറ്റ് തോമസ് പണിക്കർ, ചെയർമാൻ ബി.എസ്. പിള്ള, ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് മാട്ടുവയിൽ, വൈസ് ചെയർമാൻ അഡ്വക്കറ്റ് രാജേഷ് സാഗർ, വൈസ് പ്രസിഡന്റ് കിഷോർ സെബാസ്റ്റ്യൻ, സന്ദീപ് മേനോൻ, ട്രെഷറർ ജെറൽ ജോസ്, മീഡിയ കൺവീനർ സിബി തോമസ്, ലേഡീസ് വിങ് കൺവീനർ ജോസി കിഷോർ, സെക്രട്ടറിമാരായ ജോർജ് ജോസഫ്, കിച്ചു കെ. അരവിന്ദ്, ജോയിൻറ് ട്രഷറർ അഡ്വക്കറ്റ് ഷിബിൻ ജോസ്, ജോബിൻ തോമസ്, ടോണി ജോസഫ്, ജോൺ സാമുവേൽ മറ്റു മെംബേർസ് എന്നിവർ സഗീറിനെ അനുസ്മരിച്ചു സംസാരിച്ചു.

kuwait news
Advertisment