വേൾഡ് മലയാളി കൗൺസിൽ ചിക്കാഗോ പ്രോവിന്സിനു നവ നേതൃത്വം

പി പി ചെറിയാന്‍
Sunday, September 27, 2020

ചിക്കാഗോ: വേൾഡ് മലയാളി കൌൺസിൽ ചിക്കാഗോ പ്രൊവിൻസ് രണ്ടായിരത്തി ഇരുപതു മുതൽ ഇരുപത്തി രണ്ടു വരെയുള്ള കാലയളവിലേക്കുള്ള സാരഥികളെ തെരെഞ്ഞെടുത്തു. കഴിഞ്ഞ രണ്ടു വര്ഷം കൊണ്ട് ചിക്കാഗോയിൽ മലയാളി സമൂഹത്തിൽ ഗണ്യമായ സ്ഥാനം പിടിച്ച പ്രോവിന്സിനു നേതൃത്വം നൽകിയിരുന്നത് മാത്യൂസ് എബ്രഹാം, ലിൻസൺ കൈതമല, സാബി കോലത്ത്, അഭിലാഷ് നെല്ലാമറ്റം മുതലായ യുവ നേതൃത്വം ആണ്.

തുടർന്നുള്ള പ്രവർത്തനങ്ങൾക്കു പുതിയ സാരഥികളെ വാർത്തെടുത്തുകൊണ്ടു മുൻ ഭാരവാഹികൾ അഡ്വൈസറി ബോർഡിലേക്ക് ചേക്കേറുമ്പോൾ ശൈശവം കഴിഞ്ഞ പ്രോവിന്സിനു കരുത്തുറ്റ നേതൃത്വമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത് എന്ന് ഫൗണ്ടറും മുൻ ചെയർമാനുമായ മാത്യൂസ് എബ്രഹാം പറഞ്ഞു.

ശ്രദ്ധയമായ പ്രവർത്തനം: കേരളത്തിൽ തലയോലപ്പറമ്പ് എൽ. പി. സ്കൂളിൽ ഫ്രഷ് വാട്ടർ പ്രോജെക്ടിനായി ലിൻസൺ കൈതമലയുടെ നേതൃത്വത്തിൽ പിന്തുണ നൽകിയതു കൂടാതെ പ്രയോജനകരമായ പല സെമിനാറുകളും സംഘടിപ്പിച്ചു. ഹാർവാർഡ് മെഡിക്കൽ സ്കൂളിൽ നിന്നുമുള്ള ഡോക്ടർ തോമസ് ഇടിക്കളയുടെ നേതൃത്വത്തിൽ പേരന്റിങ് വിത്ത് പർപ്പോസ് എന്ന വിഷയത്തിൽ നടത്തിയ സെമിനാറിന് വൈസ് പ്രെസിഡന്റായിരുന്ന ആൻ ലൂക്കോസ്, സാബി കോലത്ത് എന്നിവർ മുൻ കൈ എടുത്തു പ്രവർത്തിച്ചത് ചിക്കാഗോയിലെ മലയാളി സമൂഹത്തിൽ ശ്രദ്ധയമായിരുന്നു.

പ്രൊവിൻസ് അനേക പ്രവർത്തനങ്ങൾ കഴിഞ്ഞ പ്രവർത്തന കാലയളവിൽ കാഴ്ച വെച്ചത് വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ നെറ്റ് വര്കിൽ അഭിമാനമായ നേട്ടമാണ് കൈവരിച്ചതെന്നു ചിക്കാഗോ പ്രോവിന്സിനു വിത്ത് പാകിയ മുൻ റീജിയൻ ചെയർമാനും ഇപ്പോൾ ഗ്ലോബൽ വൈസ് പ്രസിഡന്റുമായ  പി. സി. മാത്യു പറഞ്ഞു.

പങ്കെടുത്തവർ: പ്രൊവിൻസ് ചെയർമാൻ മാത്യൂസ് അബ്രഹാമിന്റെ അധ്യക്ഷതയിൽ സൂം വഴിയായി കൂടിയ യോഗത്തിൽ റീജിയണൽ ചെയർമാൻ ഫിലിപ്പ് തോമസ്, റീജിയൻ പ്രസിഡന്റ് സുധിർ നമ്പ്യാർ, ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പളളി, അഡ്മിൻ വൈസ് പ്രസിഡന്റ് എൽദോ പീറ്റർ, റീജിയൻ ഓർഗ്. വൈസ് പ്രസിഡന്റ് ജോൺസൻ തലച്ചെല്ലൂർ, അലക്സ് അലക്സാണ്ടർ, ജോമോൻ ഇടയാടിയിൽ, റോയ് മാത്യു, റീജിയൻ വൈസ് ചെയർമാൻ ഫിലിപ്പ് മാരേട്ട്, മാത്യു മുണ്ടക്കൽ, മുതലായവരും ചിക്കാഗോ പ്രൊവിൻസ് അംഗങ്ങളും ഗ്ലോബൽ പ്രസിഡന്റ്  ഗോപാല പിള്ളയും ഗ്ലോബൽ ഓർഗനൈസിങ് വൈസ് പ്രസിഡന്റ്  പി. സി. മാത്യുവും പങ്കടുക്കുകയും ഈ ധന്യ മുഹർത്തതിന് സാക്ഷ്യം വഹിക്കുകയും ചെയ്തു.

നവ സാരഥികൾ: പ്രൊവിൻസ് ചെയർമാനായി  മാത്തുക്കുട്ടി ആലുംപറമ്പിൽ തെരെഞ്ഞുടുക്കപ്പെട്ടു. ചിക്കാഗോ മലയാളി സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ നിറ സാന്നിധ്യമായ മാത്തുക്കുട്ടി സീറോ മലബാർ പാരിഷ് കൗൺസിൽ അംഗം, പ്രവാസി കേരള കൊണ്ഗ്രെസ്സ് ഓഫ് നോർത്ത് അമേരിക്കയുടെ നാഷണൽ കോഓർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.

തെരെഞ്ഞെടുക്കപ്പെട്ട ബെഞ്ചമിൻ തോമസ്, റീഹാബിലിറ്റേഷൻ ഓഫ് പ്രൊഫഷണൽസ് ഓഫ് കേരളാ ഒറിജിൻ ഫൗണ്ടിങ് പ്രസിഡന്റ്, ചിക്കാഗോ ഐക്ക്യൂമിനിക്കൽ കൗൺസിൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു കഴിവ് തെളിയിച്ച നേതാവാണ്. കൂടാതെ 1996 -ൽ മലങ്കര കത്തോലിക്ക നാഷണൽ കൺവെൻഷൻ ജനറൽ സെക്രട്ടറി, നോർത്ത് അമേരിക്കൻ മലങ്കര കത്തോലിക്ക മിഷൻ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ജനറൽ സെക്രട്ടറി തോമസ് ഡിക്രൂസ് സോഷ്യൽ വർക്കേഴ്സ് അസോസിയേഷൻ മുൻ സെക്രെട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. തോമസ് ചിക്കാഗോ എസ്. ബി. കോളേജ് അലുമിനി അസോസിയേഷൻ സജീവ പ്രവർത്തകനും കൂടിയാണ്. പ്രോവിന്സിനു ചുക്കാൻ പിടിക്കാൻ ഈ ചെറുപ്പക്കാരൻ ഒരു മുതല്കൂട്ടു തന്നെയാണ്.

ട്രഷറർ കോശി ജോർജ് ചിക്കാഗോ ഓർത്തഡോൿസ് ചർച്ചിൽ ട്രസ്റ്റി ആയി സേവനം അനുഷ്ഠിക്കുന്നു. ഡബ്ല്യൂ. എം. സി. യിൽ പ്രാവർത്തിക്കുവാൻ കിട്ടിയ അവസരം താൻ ഒരു അംഗീകാരമായി കാണുന്നു അദ്ദേഹം എന്ന് പറഞ്ഞു.

വൈസ് പ്രസിഡന്റ് അഡ്മിൻ  സജി കുരിയൻ ഐ. ഓ. സി. ചിക്കാഗോ റീജിയൻ ജനറൽ സെക്രട്ടറി, ചിക്കാഗോ ഐക്കുമിനിക്കൽ കൗൺസിൽ പ്രീതിനിധി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്പ്രവർത്തിച്ചു വരുന്നു. രഞ്ജൻ എബ്രഹാം വൈസ് പ്രസിഡന്റ് ഓർഗനൈസഷൻ ചിക്കാഗോ മലയാളി അസോസിയേഷൻ മുൻ പ്രെസിഡന്റാണെന്നുമാത്രമല്ല ചിക്കാഗോയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറഞ്ഞ സാന്നിധ്യം തന്നെയാണ്. ചിക്കാഗോയിലെ കലാ സാംസ്‌കാരിക രംഗത്ത് പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന വൈസ് ചെയർ പേഴ്സൺ  ബീന ജോർജ് വൈസ് ചെയർമാനായി തുടരും.

വിമൻസ് ഫോറം ചെയർ ശ്രീമതി ആൻ ലൂക്കോസ് പി. എച്. ഡി. (APRN, NP-C) ലയോള യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോയിൽ വെൽനെസ്സ് സെന്റർ അസിസ്റ്റന്റ് ഡയറക്ടർ ആണ്. പ്രൊവിൻസ് മുൻ വൈസ് പ്രസിഡന്റ് കൂടിയായ ആൻ ഡാലസിൽ നടന്ന ഡബ്ല്യൂ. എം. സി. റീജിയൻ കോണ്ഫറന്സില് പങ്കടുത്തു പ്രബന്ധം അവതരിപ്പിക്കുകയും റീജിയന്റെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിട്ടുണ്ട്.

ചാരിറ്റി ഫോറം ചെയർമാൻ തോമസ് വറുഗീസ് പൊതു പ്രവർത്തനത്തിൽ പാടവം തെളിയിക്കുകയും ചാരിറ്റി പ്രവർത്തനത്തിൽ പ്രാവീണ്യം ഉള്ള ആളുമാണ്. ചിക്കാഗോയിലെ അറിയപ്പെടുന്ന മലയാളി ബിസിനസ്കാരണാണ് വൈസ് ചെയർമാനായി തെരെഞ്ഞെടുക്കപ്പെട്ട തോമസ് മാമൻ. അദ്ദേഹം ഡബ്ല്യൂ. എം. സി. ചിക്കാഗോ പ്രൊവിൻസ് മുൻ കമ്മിറ്റി മെമ്പറും ആണ്.

യൂത്ത് ഫോറം ചെയർമാനായി ബ്ലസൻ അലക്സാണ്ടറെ തെരെഞ്ഞെടുത്തു. ബ്ലെസ്സൺ ചിക്കാഗോയിൽ സാമൂഹ്യ രംഗത്ത് അറിയപ്പെടുന്ന ബിസിനസ് ലീഡർ ആണ്. ഡബ്ല്യൂ. എം. സി. യൂത്ത് ഫോറത്തിൽ കൂടി യുവാക്കളെ എംപവർ ചെയ്യുവാൻ തന്നാൽ കഴിയുന്നത് ചെയ്യുമെന്ന് പറഞ്ഞു.

അഡ്വൈസറി ബോർഡ്: അഡ്വൈസറി ബോർഡ് ചെയർമാനായി പ്രൊഫസർ തമ്പി മാത്യുവിനെ എക്സിക്യൂട്ടീവ് കൗൺസിൽ മീറ്റിംഗ് നോമിനേറ്റ് ചെയ്തു. മാത്യൂസ് എബ്രഹാം, സാബി കോലോത്, ലിൻസൺ കൈതമല, അഭിലാഷ് നെല്ലാമറ്റം, സാറാ ഗബ്രിയേൽ മുതലായവർ അഡ്വൈസറി ബോർഡ് മെമ്പര്മാരായി സേവനം അനുഷ്ഠിക്കും.

പ്രൊഫസർ തമ്പി മാത്യു മുൻ മാർത്തോമാ കോളേജ് (തിരുവല്ല) അധ്യാപകനായിരുന്നു. കൂടാതെ ഐ. ഓ. സി. ചിക്കാഗോ റീജിയൻ പ്രെസിഡന്റാണ്‌. തികഞ്ഞ പക്വതയും സാമൂഹ്യ പ്രവർത്തനത്തിൽ പരിചയ സമ്പന്നനുമായ പ്രൊഫസർ പ്രോവിന്സിനു ഒരു തിലകക്കുറി തന്നെയാണ്.

മാത്യൂസ് എബ്രഹാം എം. എസ്. ഡബ്ല്യൂ, മുൻ പ്രൊവിൻസ് ചെയർമാൻ, മുൻ സോഷ്യൽ വർക്കേഴ്സ് അസോസിയേഷൻ പ്രസിഡന്റ്, മുൻ ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, സോഷ്യൽ വർക്കേഴ്സ് അസോസിയേഷൻ ബോർഡ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. ചിക്കാഗോ മാർത്തോമാ ചർച്ചിൽ അംഗമായ ഇദ്ദേഹം മുൻ ഡയോസിസ് അസംബ്ലി അംഗം (നോർത്ത് അമേരിക്ക, യൂറോപ്) ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ലിൻസൺ കൈതമല മുൻ സോഷ്യൽ വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ആയിരുന്നു. മുൻ പ്രൊവിൻസ് പ്രെസിഡന്റായി പ്രവർത്തിച്ചു.

സാബി കോലത്ത് സോഷ്യൽ വർക്കേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റായി സേവനം അനുഷ്ഠിക്കുന്നു. പ്രൊവിൻസ് വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു പ്രാഗൽഭ്യം തെളിയിച്ചു. കൂടാതെ സീറോ മലബാർ കത്തീഡ്രൽ ചർച്ചിൽ സി. സി. ഡി. പ്രോഗ്രാമിന്റെ റിസോഴ്സ് കോഓർഡിനേറ്റർ ആയി പ്രവർത്തിക്കുന്നു.

അഭിലാഷ് നെല്ലാമറ്റം പേരെടുത്ത ചിക്കാഗോ സോഷ്യൽ ക്ലബ് മുൻ സെക്രട്ടറി ആയിരുന്നു. മുൻ പ്രൊവിൻസ് ട്രഷററായി സേവനം അനുഷ്ടിച്ചു. സാറാ ഗബ്രിയേൽ നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഫൗണ്ടിങ് അംഗവും ഒന്നാമത്തേതും അഞ്ചാമത്തേതുമായ പ്രസിഡന്റും ആയിരുന്നു. ഇപ്പോൾ നൈനയുടെ ബോർഡ് ഓഫ് ഡയറക്ടർമാരിൽ ഒരാൾ കൂടി ആണ്. ഫൗണ്ടിങ് മെമ്പർ ഓഫ് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയിസ് ആയ സാറാ മുൻ പ്രസിഡന്റായും സേവനം അനുഷ്ടിച്ചു. കുക്ക് കൗണ്ടി ഹോസ്പിറ്റലിൽ നിന്നും അസ്സോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ ആയി വിരമിച്ച സാറാ ഗബ്രിയേൽ നേതൃത്വ പാടവം തെളിയിച്ചയാണ്.വേൾഡ് മലയാളി കൗൺസിലിലൂടെ പ്രവർത്തിക്കുവാൻ സാധിക്കുന്നതിൽ അതിയായ സന്തോഷമുണ്ട് എന്ന് പറഞ്ഞു.

ആശംസകൾ: വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഡോക്ടർ പി. എ. ഇബ്രാഹിം, ഗ്ലോബൽ പ്രസിഡന്റ് ഗോപാലപിള്ള ഗ്ലോബൽ വൈസ് പ്രസിഡന്റ് ജോൺ മത്തായി, ഗ്ലോബൽ ജനറൽ സെക്ക്രട്ടറി ഗ്രിഗറി മേടയിൽ, ഗ്ലോബൽ വൈസ് ചെയർ ഡോക്ടർ വിജയ ലക്ഷ്മി, അമേരിക്ക റീജിയൻ അഡ്വൈസറി ചെയർമാൻ ചാക്കോ കോയിക്കലേത്, അഡ്വൈസറി ബോർഡ് അംഗം എബ്രഹാം ജോൺ, നിബു വെള്ളവന്താനം, വൈസ് ചെയർ പേഴ്സൺ സാന്താ പിള്ളൈ, വിമൻസ് ഫോറം ചെയർ ശോശാമ്മ ആൻഡ്രൂസ്, ആലിസ് മഞ്ചേരി, റീജിയൻ വൈസ് ചെയർ ശാന്താ പിള്ളൈ മുതലായവർക്കു പുറമെ അമേരിക്കയിലെ പതിനഞ്ചോളം വരുന്ന വിവിധ പ്രൊവിൻസ് ഭാരവാഹികൾ പുതിയ കമ്മിറ്റിക്കു ആശംസകൾ നേർന്നു.

×