/sathyam/media/post_attachments/SbWvp8hHmxWDBD2LgRnO.jpg)
റിയാദ്: പ്രവാസികളെ ബാധിക്കുന്ന വിഷയങ്ങളില്‍ അടിയന്തിര നടപടികള്‍ ആവശ്യപ്പെട്ട് വേള്‍ഡ് മലയാളി ഫെഡറേഷന് മുഖ്യമന്ത്രിക്ക് നിവേദനം നല്കി.
പ്രവാസ ലോകത്തെ തൊഴില്‍ മേഖലയിലെ അനിശ്ചിതത്വം, കോവിഡ് പ്രതിസന്ധി, സ്വദേശിവല്‍ക്കരണം, പിരിച്ചുവിടല്‍ എന്നിവ കാരണം പ്രവാസികള്‍ നേരിടുന്ന വിവിധ വിഷയങ്ങളില്‍ അടിയന്തിര ഇടപെടല്‍ നടത്തി പരിഹാരം കാണണമെന്ന് അഭ്യര്‍ത്ഥിച്ച് വേള്‍ഡ് മലയാളി ഫെഡറേഷന് സൗദി കൗണ്‍സില്‍ കേരളാ മുഖ്യമന്ത്രിക്ക് നിവേദനം അയച്ചു.
ജോലി നഷ്ട്ടപ്പെട്ട് തിരിച്ചു വരുന്ന പ്രവാസികളുടെ ജീവ സന്ധാരണത്തിന് അടിയന്തിരമായി പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കുക, എന്‍.ആര്.ഐ എന്ന പേരില്‍ നാട്ടില്‍ പ്രൊഫഷണല്‍ കോഴ്സില്‍ ചേരുന്ന വിദ്യാര്‍ത്ഥികളുടെ മേല്‍ ഭീമമായ ഫീസ് ചാര്‍ജു ചെയ്യുന്നത് ഒഴിവാക്കുക, കോവിഡ് 19 ന്റെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ യാത്ര മുടങ്ങി തിരികെ പോകാന്‍ കഴിയാത്ത പ്രവാസികളുടെ മടക്കയാത്ര സാധ്യമാകാന്‍ ആവശ്യമായ ഇടപെടലുകളും നടപടികളും അടിയന്തരമായി കൈക്കൊള്ളുക, പ്രവാസ ലോകത്തു വെച്ച് കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സഹായം നല്‍കുക, പ്രവാസ ലോകത്തു നിന്നും കോവിഡ് കാലത്ത് അവധിയില്‍ നാട്ടിലെത്തി മടങ്ങി പോകാനാകാത്തവര്‍ക്ക് ജീവനോപാധികളും പലിശ രഹിത ലോണും നല്‍കുക തുടങ്ങിയ കാര്യങ്ങളില്‍ അനുഭാവപൂര്‍വമായ ഇടപെടലുകള്‍ ആവശ്യപ്പെട്ടാണ് നിവേദനം സമര്‍പ്പിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us