ബെര്‍ണാഡ് ആര്‍നോള്‍ഡ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍, മലയാളികളില്‍ എം.എ യൂസഫലി തന്നെ

New Update

publive-image

ദുബായ്; ലോകത്തിലെ ഏററവും വലിയ സമ്പന്നരുടെ റാങ്കിംഗുമായി ഫോബ്‌സ് ആഗോള പട്ടിക പുറത്തിറങ്ങി. ലൂയി വിറ്റന്‍, സെഫോറ ഫാഷന്‍ ആഡംബര ബ്രാന്‍ഡുകളുടെ ഉടമയായ ബെര്‍ണാഡ് അര്‍നോള്‍ഡാണ് 211 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍. ടെസ്ലയുടെയും സ്പേസ് എക്‌സിന്റെ സഹസ്ഥാപകനായ ഇലോണ്‍ മസ്‌ക് (180 ബില്യണ്‍), ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് (114 ബില്യണ്‍) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

Advertisment

ഒമ്പത് മലയാളികളാണ് ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്‍മാരുടെ പട്ടികയിലുള്ളത്്. എന്നെത്തെയും പോലെ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയാണ് ഏറ്റവും സമ്പന്നനായ ലോകമലയാളി. 5.3 ബില്യണ്‍ ഡോളറിന്റെ സ്വത്താണ് അദ്ദേഹത്തിനുള്ളത്. ലോകറാങ്കിംഗില്‍ 497ാം സ്ഥാനത്താണ് അദ്ദേഹം.

ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ (3.2 ബില്യണ്‍), ആര്‍പി ഗ്രൂപ്പ് സ്ഥാപകന്‍ രവി പിള്ള (3.2 ബില്യണ്‍), ജെംസ് എഡ്യൂക്കേഷന്‍ മേധാവി സണ്ണി വര്‍ക്കി (3 ബില്യണ്‍), ജോയ് ആലുക്കാസ് ഗ്രൂപ്പ് ഉടമ ജോയ് ആലുക്കാസ് (2.8 ബില്യണ്‍), ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍, ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ്.ഡി ഷിബുലാല്‍ (1.8 ബില്യണ്‍), വി ഗാര്‍ഡ് ഗ്രൂപ്പ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (1 ബില്യണ്‍)എന്നിവരാണ് സമ്പന്ന മലയാളികളില്‍ പിന്നീടുള്ളവര്‍

Advertisment