സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
ദോഹ: മുന്‍ ബാഴ്‌സിലോണ താരം സാവി ഹെര്‍ണാണ്ടസിന് (40) കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം പരിശീലകനായ ഖത്തര്‍ ക്ലബ് അല്‍ സദ്ദ് ഇക്കാര്യം പുറത്തുവിട്ടത്. ഖത്തര്‍ സ്റ്റാര്‍സ് ലീഗ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച കൊവിഡ് പരിശോധനയിലാണ് ഈ മുന്‍ സ്പാനിഷ് താരത്തിന് രോഗം സ്ഥിരീകരിച്ചത്.
Advertisment
Xavi : Today I won’t be able to join my team on their comeback to the official competition. David Prats will be there on my behalf as head of the technical staff - coach to the @alsaddsc reserves. pic.twitter.com/HDvRd9ZN46
— AlSadd S.C | نادي السد (@AlsaddSC) July 25, 2020
ഇദ്ദേഹത്തിന് രോഗലക്ഷണങ്ങളില്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 1998 മുതല്‍ 2015 വരെ ബാഴ്‌സയ്ക്കായി കളിച്ച ശേഷമാണ് സാവി ഖത്തര്‍ ടീമായ അല്‍ സദിലെത്തുന്നത്. 2019ന് ശേഷം ടീമിന്റെ പരിശീലകനായി.