ഫിലിം ഡസ്ക്
Updated On
New Update
ചെന്നൈ: തമിഴ് ബിഗ് ബോസ് സീസണ്-2 വിലെ മത്സരാര്‍ത്ഥികളായ നടി യാഷിക ആനന്ദും ഐശ്വര്യ ദത്തയും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. ബിഗ് ബോസ് മത്സരത്തില്‍ ഇവര്‍ തമ്മില്‍ സൗഹൃദം ഇല്ലായിരുന്നെങ്കിലും ഇപ്പോള്‍ അടുത്ത കൂട്ടുകാരാണ് ഇരുവരും.
Advertisment
സൗഹൃദത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കാന്‍ ഒത്തുകൂടിയ ഇരുവരും പാര്‍ട്ടിക്കിടെ പങ്കുവെച്ച വീഡിയോക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി തെറിവിളിയും ആക്രമണവും നടക്കുകയാണ്.
മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ദൃശ്യങ്ങള്‍ അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു..വീഡിയോയില്‍ ഇരുവരുടെയും വസ്ത്രധാരണം മോശമാണെന്ന തരത്തിലാണ് തെറിവിളി നടത്തുന്നത്. താരങ്ങള്‍ മദ്യപിച്ചതിനെതിരെയും തെറിവിളിക്കുന്നുണ്ട്.