അലബാമ പബ്ളിക് സ്കൂളുകളില്‍ യോഗയ്ക്കെതിരെയുള്ള നിരോധനം പിന്‍വലിച്ചു

New Update

publive-image

അലബാമ: പതിറ്റാണ്ടുകളായി അലബാമ പബ്ളിക് സ്കൂളുകളില്‍ യോഗ പഠിപ്പിക്കുന്നതിനെതിരെ നിലവിലിരുന്ന നിരോധനം പിന്‍വലിക്കുന്നതിന് അലബാമ ഹൗസ് തിരുമാനിച്ചു.

Advertisment

ഈ വിഷയത്തെക്കുറിച്ച് നടന്ന വോട്ടെടുപ്പില്‍ 73 പേര്‍ അനുകൂലിച്ചും, 25 പേര്‍ എതിര്‍ത്തും വോട്ടു ചെയ്തു. പുതിയ തീരുമാനത്തെക്കുറിച്ച് അതാതു സ്കൂളുകള്‍ക്ക് യോഗ പരിശീലന ക്ലാസുകള്‍ നടത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം നല്‍കിയിട്ടുണ്ട്. യോഗ ക്ലാസിനോടനുബന്ധിച്ച് മന്ത്രങ്ങല്‍ ഉച്ഛരിക്കുന്നതും നമസ്തെ പറയുന്നതും വിലക്കിയിട്ടുണ്ട്.

1993 ലാണ് യോഗ ക്ലാസുകള്‍ നിരോധിച്ചുകൊണ്ട് അലബാമ ബോര്‍ഡ് ഓഫ് എഡ്യൂക്കേഷന്‍ തീരുമാനമെടുത്തത്. കണ്‍സര്‍വേറ്റഡ് ഗ്രൂപ്പാണ് ഇതിന് മുന്‍കൈയ്യെടുത്തത്. ഡമോക്രാറ്റിക് പ്രതിനിധി ജരമി ഗ്രെയാണ് അലബാമ ഹൗസില്‍ ബില്‍ അവതരിപ്പിച്ചത്.

publive-image

നിരോധനം നടക്കുന്നതിനു മുമ്പുതന്നെ പല സ്കൂള്‍ ജിമ്മുകളിലും യോഗ പരിശീലനം നല്‍കിയിരുന്നതായി കണ്ടെത്തിയിരുന്നു. 2018 ല്‍ നിയമവിരുദ്ധമായ യോഗ പരിശീലനം നല്‍കുന്നതിനെതിരെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു.

ഹിന്ദുയിസത്തിന്‍റെ ഒരു ഭാഗമാണ് യോഗ എന്നു ചൂണ്ടിക്കാട്ടിക്കൊണ്ട് നിരവധി ഇ-മെയിലുകല്‍ ലഭിച്ചിരുന്നുവെന്ന് ബില്‍ അവതരിപ്പിച്ച ഗ്രെ വെളിപ്പെടുത്തി. കഴിഞ്ഞ ഏഴു വര്‍ഷമായി താന്‍ യോഗ ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അലബാമ ഹൗസ് പാസാക്കിയ ബില്‍ ഇനി സെനറ്റിന്‍റെ അംഗീകാരത്തിനു ശേഷമേ നടപ്പാക്കാനാകൂ.

us news
Advertisment