അന്താരാഷ്ട്ര യോഗാദിന പരിപാടിയില്‍ കൊവിഡ് പ്രതിരോധത്തിനുള്ള പ്രത്യേക പരിശീലനമാര്‍ഗങ്ങള്‍ അവതരിപ്പിക്കുമെന്ന് കേന്ദ്രം

New Update

publive-image

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ വ്യായാമങ്ങള്‍ക്കും ലോക്ക്ഡൗണ്‍ സമയത്തെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുമുള്ള പ്രത്യേക പരിപാടികള്‍ ഞായറാഴ്ച നടക്കുന്ന അന്താരാഷ്ട്ര യോഗദിന പരിപാടിയില്‍ ഉണ്ടായിരിക്കുമെന്ന് ആയുഷ് മന്ത്രാലയം അറിയിച്ചു.

Advertisment

രോഗപ്രതിരോധ ശേഷിക്കും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രത്യേക പരിശീലനമുറകള്‍ അവതരിപ്പിക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെര്‍ച്വല്‍ സാന്നിധ്യത്തില്‍ യോഗാ പരിശീലകര്‍ അവതരിപ്പിക്കുന്ന 45 മിനിട്ട് ദൈര്‍ഘ്യമുള്ള പ്രത്യേക പരിപാടി രാവിലെ ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്യും. കൊവിഡ് 19ന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇത്തവണ കൂട്ടം കൂടിയുള്ള യോഗാ പരിപാടികള്‍ കേന്ദ്രം ഒരുക്കിയിട്ടില്ല.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി വിപുലമായ പരിപാടികളും ഉണ്ടായിരിക്കില്ല.

Advertisment