യൂറോപ്പിലെ അത്യാധുനിക ആശുപത്രിയുടെ ഉദ്ഘാടനം: പ്രതിഷേധപ്പെരുമഴ !

New Update

publive-image

വിയന്ന:  യൂറോപ്പിലെ തന്നെ അത്യാധുനിക സൌകര്യങ്ങളോടുകൂടിയ മെഗാ ഹോസ്പിറ്റല്‍ പൊതു ജനങ്ങള്‍ക്കായി വിയന്ന മേയര്‍ മിഖായേല്‍ ലുഡ് വിഗ് സമര്‍പ്പിച്ചു. കര്‍ദ്ദിനാള്‍ ക്രിസ്റ്റോഫ് ഷേണ്‍ബ്രൂണ്‍ ആശിര്‍വാദകര്‍മ്മം നിര്‍വഹിച്ചു. ശനിയാഴ്ച രാവിലെ നടന്ന ഉദ്ഘാടന ചടങ്ങുകളിലേക്കും ആശുപത്രി കാണുന്നതിനുമായി ഏകദേശം കാല്‍ ലക്ഷം ആള്‍ക്കാരാണ് ഒഴുകിയെത്തിയത്.

Advertisment

publive-image

നിരന്തരമായി അഴിമതി കഥകളില്‍ കുരുങ്ങിയ ആശുപത്രിയുടെ നിര്‍മ്മാണം ഓരോ ഘട്ടങ്ങളിലും വിവാദമായിരുന്നു.  ഏകദേശം 825 മില്ല്യന്‍ യൂറോയാണ് ഈ ആശുപത്രിയ്ക്കായി ചിലവഴിച്ചത്.

publive-image

എന്നാല്‍ ആശുപത്രിയുടെ ഉദ്ഘാടനം നേഴ്സുമാരുടെ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് വേദിയായി. രാവിലെ ഉദ്ഘാടന സമയത്ത് രാഷ്ട്രീയ ഭേദമന്യേ നൂറുകണക്കിന് നേഴ്സുമാര്‍ സംഘടിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു. ഒരേ ജോലിക്ക് തുല്യ വേതനം എന്നതാണ് നേഴ്സുമാരുടെ ആവശ്യം.

publive-image

ഈയിടെ നടപ്പാക്കിയ അശാസ്ത്രീയമായ ശമ്പള പരിഷ്കരണത്തിനെതിരെയാണ് നേഴ്സുമാര്‍ പ്രതിഷേധിച്ചത്. പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന നേഴ്സുമാര്‍ക്ക് കൂടിയ ശമ്പളമാണ് വിയന്നയില്‍ ഇപ്പോള്‍ നല്‍കിവരുന്നത്.

Advertisment