കടക്കെണിയിലാക്കി ഓണ്‍ലൈന്‍ ചൂതാട്ടം; 25കാരന്‍ തൂങ്ങിമരിച്ചു

author-image
Charlie
New Update

publive-image

മധുര; ഓണ്‍ലൈന്‍ ചൂതാട്ടത്തിന് അടിമയായി കടക്കണിയിലായ യുവാവ് ആത്മഹത്യ ചെയ്തു. തമിഴ്‌നാട് മധുര സ്വദേശിയായ യുവാവാണ് ഞായറാഴ്ച വൈകുന്നേരം വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഓണ്‍ലൈന്‍ ചൂതാട്ടത്തിലൂടെ അവസാന സെമസ്റ്റര്‍ ഫീസ് പോലും നഷ്ടപ്പെട്ടിരുന്നു. ഫീസ് നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് 26കാരന് കോളേജ് പഠനം അവസാനിപ്പിക്കേണ്ടി വന്നു. ഇതിൽ മനംനൊന്താണ് ആത്മഹത്യ.

Advertisment

ഓണ്‍ലൈന്‍ ചൂതാട്ടത്തിന് അടിമയായ ഇയാള്‍ക്ക് കോളേജ് ഫീസ് അടക്കാന്‍ പോലും പണമില്ലാത്തതിനാല്‍ കടുത്ത കടക്കെണിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇളയ സഹോദരന്‍ യുവാവിന് 50,000 രൂപ കടം നല്‍കിയിരുന്നു. തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഹോട്ടലില്‍ ജോലിയും നല്‍കി. എന്നാല്‍ ഓണ്‍ലൈന്‍ ചൂതാട്ടം അവസാനിപ്പിക്കാന്‍ ഇയാള്‍ തയ്യാറായില്ല.  മറ്റുള്ളവരില്‍ നിന്ന് പതിവായി പണം കടം വാങ്ങുന്നത് തുടര്‍ന്നതോടെ കൂടുതല്‍ കടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു.

അടുത്തിടെ തനിക്ക് വലിയൊരു തുക നഷ്ടമായെന്നും വിഷാദാവസ്ഥയിലാണെന്നും ഇയാള്‍ സഹപ്രവര്‍ത്തകരോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ യുവാവിന് രണ്ട് ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടതായി പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. അണ്ണാനഗര്‍ പോലീസ് ഇയാളുടെ വസതിയിലെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Advertisment