നെയ്യാറ്റിൻകരയിൽ മദ്യപാനത്തിനിടെ ഉണ്ടായ വാർക്കുതർക്കത്തിൽ യുവാവിനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി; ഒരാൾ അറസ്റ്റിൽ

New Update

publive-image

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പണത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി. മാരായമുട്ടം സ്വദേശിയായ ശാന്തകുമാർ ആണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെ ഉണ്ടായ വാർക്കു തർക്കമാണ് കൊലപാത്തിൽ കലാശിച്ചത്. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ ചെയ്തു.

Advertisment

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കൂട്ടുകാരുമൊത്ത് മദ്യപിക്കുന്നതിനിടെയാണ് വാക്കുതർക്കം ഉണ്ടായത്. വീട് വെയ്‌ക്കാൻ ഇയാൾ സുഹൃത്തുക്കളിൽ നിന്നും പണം കടം വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്ന് പോലീസ് സംശയിക്കുന്നു.

നേരത്തെയും പണം ആവശ്യപ്പെട്ട് സുഹൃത്തുക്കൾ വീട്ടിൽ വന്ന് വഴക്കുണ്ടാക്കിയിരുന്നതായി കുടുംബാംഗങ്ങൾ പറയുന്നു. ഇന്ന് രാവിലെയാണ് ശാന്തകുമാറിന്റെ മൃതദേഹം മുഖം ചതഞ്ഞ നിലയിൽ വീടിന് സമീപമുള്ള പറമ്പിൽ നിന്നും കണ്ടെത്തിയത്.

മൃതദേഹത്തിന് സമീപത്ത് നിന്നും ഒരു ബൈക്കും കണ്ടെത്തി. റൂറൽ എസ്പി പി.കെ.മധുവിന്റെ നേതൃത്വത്തിൽ പോലീസ് സംഘമാണ് സ്ഥലത്ത് പരിശോധന നടത്തിയത്. സംഭവത്തിൽ മാരായമുട്ടം സ്വദേശിയായ ഒരാളെയാണ് പോലീസ് കസ്റ്റഡയിലെടുത്തത്.

NEWS
Advertisment