ജോഗിങ്ങിനിടെ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി; യുവാവ് അറസ്റ്റില്‍

New Update

അര്‍ക്കന്‍സാസ്: ഓഗസ്റ്റ് 19ന് വീട്ടില്‍ നിന്നും ജോഗിങ്ങിനു പോയ 25 വയസ്സുള്ള യുവതിയുടെ മൃതദേഹം വീടിനു സമീപമുള്ള നുപോര്‍ട്ടില്‍ കണ്ടെടുത്തതായി അര്‍ക്കന്‍സാസ് പോലീസ് പറഞ്ഞു. ബുധനാഴ്ച അപ്രത്യക്ഷമായ സിഡ്‌നി സതര്‍ലാന്റ് എന്ന യുവതിയെ കണ്ടെത്തുന്നതിന് മൂന്നു ദിവസമായി കെ.9 യൂണിറ്റും ഹെലികോപ്റ്ററും വോളണ്ടിയര്‍മാരും പോലീസും അന്വേഷണം നടത്തുന്നതിനിടയിലാണ് വെള്ളിയാഴ്ച മൃതദേഹം കണ്ടെടുത്തത്.

Advertisment

publive-image
നുപോര്‍ട്ടിനും ഗ്രിബ്‌സിനും ഇടയിലുള്ള ഹൈവേ 18 ല്‍ ജോഗിങ്ങ് നടത്തുന്നതായിട്ടാണ് ഇവരെ ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെ അവസാനമായി കാണുന്നത്. കൊലപാതകമാണെന്നാണു പ്രാഥമിക നിഗമനം. സിഡ്‌നിയുടെ മരണവുമായി ബന്ധപ്പെട്ടു ജോണ്‍ സുബൊറെയിലെ കര്‍ഷകനായ ക്വയ്ക്ക് ലുവെലിനെ (28) പൊലീസ് കസ്റ്റഡിയിലെടുത്തതായി ജാക്‌സണ്‍ കൗണ്ടി ഷെറിഫ് ഡേവിഡ് ലുക്കാസ് അറിയിച്ചു. പ്രതിക്കെതിരെ കാപിറ്റല്‍ മര്‍ഡറിന് കേസ്സെടുത്തിട്ടുണ്ട്.

ശനിയാഴ്ചയാണ് ഇവരുടെ മൃതശരീരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മരണകാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല. പിടികൂടിയ പ്രതിയെ നേരത്തെ സിഡ്‌നിക്ക് അറിയാമായിരുന്നുവെന്നു പൊലീസ് പറഞ്ഞു. പ്രതിയെ ഓഗസ്റ്റ് 24 തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.സിഡ്‌നി ഹാരിസ് മെഡിക്കല്‍ സെന്റര്‍ (നുപോര്‍ട്ട്) ബോയ്ഫ്രണ്ടുമായിട്ടാണ് ജീവിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.

young menarrest
Advertisment