കഴുത്തിന് ചുറ്റും കയര്‍ ചുറ്റി, ശരീരമാസകലം മുറിവ്; യൂട്യൂബറെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

author-image
Charlie
New Update

publive-image

യുവ യൂട്യൂബറെ വാടകവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സാംഗി വ്‌ളോഗ്‌സ് എന്ന ചാനല്‍ നടത്തിയിരുന്ന പ്രിയോലിന നാഥ് ആണ് മരിച്ചത്. അടുത്തിടെയായിരുന്നു യുവതിയുടെ വിവാഹം. അസമിലെ ഗുവാഹത്തിയിലാണ് സംഭവം.

Advertisment

കഴുത്തിന് ചുറ്റും കയര്‍ ചുറ്റിയ നിലയിലായിരുന്നു മൃതദേഹം. നിരവധി മുറിവുകളും ശരീരത്തിലുണ്ടായിരുന്നു. ഇതോടെയാണ് ആത്മഹത്യയാണോ കൊലപാതകമാണോയെന്ന സംശയത്തിലേക്ക് നയിച്ചത്. മൂന്ന് മാസം മുമ്പ് വിവാഹിതരായ പ്രിയോലിന ബാമുനിമൈതാനത്ത് ഒരു വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

മരണത്തിന് പിന്നാലെ പ്രിയോലിനയുടെ കുടുംബം ആരോപണവുമായി രംഗത്തെത്തി. പ്രിയോലിനയെ കൊലപ്പെടുത്തിയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്. അസമിലെ സോണിത്പൂര്‍ ജില്ലയിലെ ജമുഗുരിഹാട്ടില്‍ താമസിക്കുന്ന ഭര്‍ത്താവ് പങ്കജ് നാഥിനെ ചന്ദ്മാരി പോലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു.

Advertisment