കുലുക്കല്ലൂർ മുളയന്‍കാവില്‍ അനിയന്‍ ജേഷ്ഠനെ വിറക് കൊള്ളി കൊണ്ട് അടിച്ച് കൊന്നു

author-image
Charlie
Updated On
New Update

publive-image

തിരുവനന്തപുരം: കുലുക്കല്ലൂർ മുളയന്‍കാവില്‍ അനിയന്‍ ജേഷ്ട്ടനെ വിറക് കൊള്ളി കൊണ്ട് അടിച്ച് കൊന്നു. ഇന്ന് പുലര്‍ച്ചയാണ് സംഭവം. കുലുക്കല്ലൂർ മുളയങ്കാവിൽ തൃത്താല നടയ്ക്കൽ വീട്ടിൽ സൻവർ സാബു (40) വാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച്ച വൈകുന്നേരം മൊബൈൽ ഫോണിൽ പാട്ട് ഉറക്കെ വെച്ചതുമായി ബന്ധപ്പെട്ട് അനിയൻ ശക്കീറുമായി വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

Advertisment

തർക്കത്തിനിടെ അനിയൻ ജേഷ്ഠനെ വിറകുകൊള്ളി കൊണ്ട് മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ ഉടനെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും കൊണ്ടുപോയി. ഇന്നു പുലർച്ചെ അഞ്ചു മണിയോടെയാണ് മരണപ്പെട്ടത്.
കൊപ്പം പോലീസ് ശക്കീറിനെ കസ്‌റ്റഡിയിലെടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉള്ള മൃതദേഹം തുടർ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽക്കുമെന്ന് പോലീസ്‌.

Advertisment