ഓ ഐ സി സി നേതാക്കളായ യൂസഫ് കുഞ്ഞ് കായംകുളത്തിനും , നജീബ് കായംകുളത്തിനും യാത്രയയപ്പ് നല്കി

ജയന്‍ കൊടുങ്ങല്ലൂര്‍
Wednesday, October 9, 2019

റിയാദ് : ഓ ഐ സി സി ആലപ്പുഴ ജില്ലാ നിർവാഹസമതി അംഗങ്ങളായ മുതിർന്ന നേതാവ്  യൂസഫ് കുഞ്ഞു കായംകുള ത്തിനും, നജീബ് കായംകുളത്തിനും ഓ ഐ സി സി ആലപ്പുഴ  ജില്ലാ കമ്മറ്റി മലസ് ഭാരത് ഓഡിറ്റോറിയത്തിൽ വച്ച് യാത്രയയപ്പു നല്കി.

വര്‍ഷങ്ങളായി  റിയാദിൽ ഉള്ള ഇരുവരും സാമൂഹിക സാംസ്‌കാരിക രംഗത്തും  വിശിഷ്യാ കോൺഗ്രസ് സംഘടന പ്രവർത്തനത്തിലും, വിവിധ ജീവകാരുണ്യ പ്രവർത്ത നങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.

യുസഫ് കുഞ്ഞിനേയും, നജീബിനേയും പോലുള്ള മുതിർന്ന നേതാക്കൾ പ്രവാസ ജീവിതം  അവസാനിപ്പിക്കുന്നത് റിയാദിനും റിയാദിലെ കോൺഗ്രസ് പ്രസ്ഥാനത്തിനും തീരാനഷ്ടമാണെന്ന് ആലപ്പുഴ ജില്ലാ പ്രസിഡന്റ്  സുഗതൻ നൂറനാടിന്‍റെ അധ്യക്ഷതയിൽ കൂടിയ സമ്മളനം അഭിപ്രയപെട്ടു.

ഒഐസിസി റിയാദ് സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി  സജി കായംകുളം യോഗം ഉദ്ഘാടനം ചെയ്തു അഭിപ്രായപ്പെട്ടു. കമറുദ്ധീൻ താമരക്കുളം,ഹാഷിം ആലപ്പുഴ, സാജിദ് ആലപ്പുഴ ,
ആനി സാമുവേൽ, രാജൻ കാരിച്ചാൽ, കുഞ്ഞുമോൻ കൃഷണ പുരം, ശിഹാബുദ്ധീൻ പോളക്കുളം,  ബിജു വെൺമണി എന്നിവർ ആശംസകൾ അർപ്പിച്ചു.സത്താർ കായംകുളം
ആമുഖവും, നൗഷാദ് കറ്റാനം സ്വാഗതവും, എബ്രഹാം ചെങ്ങന്നൂർ നന്ദിയും പറഞ്ഞു.

തുടർന്ന് നടന്ന ഓണാഘോഷ പരിപാടിയിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും  അരങ്ങേറി, ജലീൽ കൊച്ചിനും സംഘവും അവതാരിപ്പിച്ച ഗാനമേളയും വിഭവസമൃദമായ
ഓണസദ്യയും ജില്ലാ കമ്മറ്റി ഒരിക്കിയിരുന്നു. ഓണാഘോഷ പരിപാടികൾക്ക്  മുജീബ് കായംകുളം, ബഷീർ ചൂനാട്, രാജു വഴുപാടി, അബ്ദുൽവാഹിദ്‌ കായംകുളം,  ജെയിംസ് മാങ്ങാംകുഴി തുടങ്ങിയവർ നേതൃതവം നൽകി .

×