യൂസഫലി: ഒരു സ്വപ്നയാത്രയുടെ കഥ’ പ്രകാശനം ചെയ്തു.

ജയന്‍ കൊടുങ്ങല്ലൂര്‍
Friday, November 8, 2019

ഷാർജ: വ്യവസായ പ്രമുഖൻ എം.എ.യൂസഫലിയെക്കുറിച്ച്​ മാധ്യമപ്രവർത്തകൻ രാജു മാത്യു എഴുതിയ ‘യൂസഫലി: ഒരു സ്വപ്നയാത്രയുടെ കഥ’ 38ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുലിനു നല്‍കി ഷാര്‍ജ മീഡിയ കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ഖാസിമിയാണു പുസ്തകം പ്രകാശനം നിർവഹിച്ചത്.

യൂസഫലി: ഒരു സ്വപ്നയാത്രയുടെ കഥ”  ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുലിനു നല്‍കി ഷാര്‍ജ മീഡിയ കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ഖാസിമി പ്രകാശനം ചെയ്യുന്നു].

1973 ഡിസംബര്‍ 31ന് മുംബൈയില്‍ നിന്നു ദുബയില്‍ എത്തിയ നാട്ടികക്കാരനായ എം.എ യൂസഫലി കടന്നുപോയ ജീവിതവഴികളിലൂടെയുള്ള യാത്രയാണ് പുസ്തകത്തിൽ വരച്ചിടുന്നത്. ജീവിതത്തി​​​ൻറെ ഓരോ ചുവടിലും ഒപ്പമുള്ളവരെ മറക്കാതിരിക്കു കയെന്ന തിരിച്ചറിവാണ് തനിക്ക് ആത്മവിശ്വാസം പകരുന്നതെന്ന് ചടങ്ങിൽ സംബന്ധിച്ച എം.എ. യൂസഫലി പറഞ്ഞു.

മാനുഷിക മൂല്യങ്ങളുടെ മഹത്വമറിയുന്ന മനസാണ് എം.എ. യൂസഫലിയുടെ വിജയ മെന്നു റാഷിദ് അല്‍ ലീം പറഞ്ഞു. അദ്ദേഹത്തി​​ന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും വിലപ്പെട്ട അധ്യായങ്ങളാണെന്നും ലീം പറഞ്ഞു. യുഎഇയിലെ ഭരണകൂട പ്രതിനിധി കളും വ്യാപാര വ്യവസായ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.

രാധാകൃഷ്ണന്‍ മച്ചിങ്ങല്‍ പുസ്തകം പരിചയപ്പെടുത്തി. ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍മാന്‍ അഹമ്മദ് റക്കാദ് അല്‍ അംറി, ഷാര്‍ജ ബുക്ക് അതോറിറ്റി എക്​സ്​റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടിവ് മോഹന്‍ കുമാര്‍ എം. രാജഗോപാല്‍ നായര്‍, അക്ബർ ലിപി, രാജു മാത്യു, ബഷീർ തിക്കോടി തുടങ്ങിയവർ പങ്കെടുത്തു. കെ വി മോഹൻ കുമാർ എഴുതി ലിപി പ്രസിദ്ധീകരിച്ച ഉഷ്ണ രാശി എന്ന പുസ്കതം എ കെ ഫൈസലിന് നൽകി യൂസഫലി ചടങ്ങിൽ പ്രകാശനം ചെയ്തു.

×