ആദ്യം സ്വന്തം വൃക്ക വിറ്റു; തുടര്‍ന്ന് വൃക്കദാതാക്കളെ സംഘടിപ്പിച്ച് തരാമെന്ന് വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടി; എംബിഎ ബിരുദധാരി അറസ്റ്റില്‍; യുവാവ് തട്ടിപ്പ് നടത്തിയത് ആഡംബരജീവിതം നയിക്കാന്‍

author-image
ന്യൂസ് ബ്യൂറോ, ഹൈദരാബാദ്
Updated On
New Update

publive-image

ഹൈദരാബാദ്: വൃക്കദാതാക്കളെ സംഘടിപ്പിച്ച് തരാമെന്ന് വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവിനെ പൊലീസ് പിടികൂടി. ഗുണ്ടൂര്‍ സ്വദേശിയും എംബിഎ ബിരുദധാരിയുമായ ഡി. ഷണ്‍മുഖ പവന്‍ ശ്രീനിവാസന്‍ (25) ആണ് അറസ്റ്റിലായത്.

Advertisment

ഭര്‍ത്താവിന്റെ വൃക്കമാറ്റിവെയ്ക്കല്‍ ഓപ്പറേഷന് ദാതാവിനെ കണ്ടെത്തി തരാമെന്ന് വാഗ്ദാനം ചെയ്ത് ഇയാള്‍ 34 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ഒരു യുവതി നല്‍കിയ പരാതിയിലാണ് അറസ്റ്റു നടന്നത്.

ഇതുപോലെ മുപ്പതോളം പേരില്‍ നിന്ന് ഇയാള്‍ പണം തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഇതില്‍ ഏഴു പേര്‍ക്ക് ദാതാക്കളെ നല്‍കിയിരുന്നതായും പൊലീസ് പറഞ്ഞു. ഒരാളില്‍ നിന്ന് 30 ലക്ഷം മുതല്‍ 50 ലക്ഷം വരെയാണ് ഇയാള്‍ ഈടാക്കിയിരുന്നത്.

സ്വന്തം വൃക്ക ഇയാള്‍ നേരത്തെ വിറ്റിരുന്നതായും പൊലീസ് വ്യക്തമാക്കി. ലഭിക്കുന്ന പണം മുഴുവന്‍ ചെലവഴിച്ച് ആഡംബര ജീവിതം നയിക്കുകയായിരുന്നു പ്രതിയെന്നും പൊലീസ് വ്യക്തമാക്കി.

Advertisment