/sathyam/media/post_attachments/Hnih5VHJweC2zdu2X2rr.jpg)
പാലാ: കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന തർക്ക വിഷയത്തിൽ സാമാന്യ മര്യാദ പോലും കാണിക്കാതെ ക്രൈസ്തവ ദേവാലയം പൊളിച്ചത് ഇന്ത്യയുടെ മതേതര സംസ്കാരത്തോടുള്ള വെല്ലുവിളിയാണ് എന്ന് യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി വ്യക്തമാക്കി.
ഇന്ന് ഡൽഹിയിൽ ഉണ്ടായത് നാളെ കേരളത്തിൽ ഉൾപ്പെടെ ഇന്ത്യയിലെവിടെയും സംഭവിക്കും. വിശ്വാസ വിഷയങ്ങളിൽ രാഷ്ട്രീയം കലർത്തി മതേതരത്വത്തെ ദുർബലപ്പെടുത്താനുള്ള ഗൂഢ ശ്രമത്തിന് ഭാഗമാണ് ഇപ്പോൾ ഉണ്ടാകുന്ന നടപടികൾ.
ഇതിനെ ശക്തമായി പ്രതിരോധിക്കുവാൻ വിശ്വാസ സമൂഹം രാഷ്ട്രീയ വേർതിരിവുകൾക്ക് അതീതമായി ഒന്നിക്കണമെന്നും അത്തരം പ്രതിരോധത്തിൻറെ പ്രഭവകേന്ദ്രമായി പാലാ മാറണമെന്നും യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ഈ വിഷയത്തിൽ വിശ്വാസ സമൂഹത്തിന് നിരുപാധിക പിന്തുണ നൽകുമെന്നും മണ്ഡലം കമ്മിറ്റി അറിയിച്ചു. മണ്ഡലം പ്രസിഡൻറ് തോമസ് ആർ വി ജോസ് അധ്യക്ഷതവഹിച്ച ഓൺലൈൻ യോഗത്തിൽ നേതാക്കളായ തോമസുകുട്ടി മുക്കാല, ടോണി ചക്കാലയിൽ, കിരൺ മാത്യു, ടോണി ജോസഫ്, അലോഷി റോയ്, അമൽ ജോസ്, ജിയോ പ്രിൻസ്, എബിൻ ജേക്കബ് എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us