സ്റ്റാൻ സ്വാമിയുടെ മരണം: യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു

New Update

publive-image

Advertisment

പാലാ: ഇന്നു മരണമടഞ്ഞ ജസ്യൂട്ട് വൈദികൻ സ്റ്റാൻ സ്വാമി ഭരണകൂട ഭീകരതയുടെ ഇരയാണ് എന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. സ്റ്റാൻ സ്വാമിയുടെ മരണത്തിൽ അനുശോചിച്ചും, ഭരണകൂട ഭീകരതയിൽ പ്രതിഷേധിച്ചും യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുരിശുപള്ളി കവലയിൽ പ്രതിഷേധ യോഗം നടത്തി.

യോഗത്തിനുശേഷം ഫാദർ സ്റ്റാൻ സ്വാമിയുടെ ചിത്രങ്ങൾ പാലാ കുരിശുപള്ളിക്ക് മുമ്പിൽ സ്ഥാപിച്ചതിനു ശേഷമാണ് പ്രവർത്തകർ മടങ്ങിയത്. യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡൻറ് തോമസ് ആർ വി ജോസ്, നേതാക്കളായ തോമസുകുട്ടി മുക്കാല, ആൻഡോച്ഛൻ ജെയിംസ്, അലോഷി റോയി അമൽ ജോസ് എന്നിവർ സംസാരിച്ചു.

pala news
Advertisment