യൂത്ത് കോൺഗ്രസ്‌ പാലക്കാട്‌ ജില്ലാ കമ്മിറ്റി 'പകൽപന്തം' എന്ന പേരില്‍ പ്രതിഷേധം സംഘടിപ്പിച്ചു

New Update

publive-image

Advertisment

പാലക്കാട്: കുട്ടികളോടുള്ള ക്രൂരതയ്ക്കും സിപിഎം ഡിവൈഎഫ്ഐ അധോലോക മാഫിയക്കുമെതിരെ പകൽപന്തം എന്ന പേരിൽ യൂത്ത് കോൺഗ്രസ്‌ പാലക്കാട്‌ ജില്ലാ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു.

പാലക്കാട് കളക്ടറേറ്റിനു മുന്നിൽ നടന്ന പ്രതിഷേധ പരിപാടി കെപിസിസി സെക്രട്ടറി സി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്‌ ടി. എച്ച് ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. വിനോദ് ചെറാട്, ഹക്കീം കൽമണ്ഡപം, സദാം ഹുസൈൻ, രതീഷ് പുതുശേരി, പ്രശോഭ് വത്സൻ എന്നിവർ പങ്കെടുത്തു.

youth congress palakkad news
Advertisment