കോവിഡ് കാലത്ത് കാരുണ്യസ്പർശമായി യൂത്ത്ഫ്രണ്ട് (എം)

New Update

publive-image

പാലാ:മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ കോവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി യൂത്ത്ഫ്രണ്ട് (എം) മീനച്ചിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. എകദേശം 750 കിലോ പച്ചക്കറിയാണ് കിറ്റുകൾ ആക്കി നൂറിൽപരം കുടുംബങ്ങളിൽ എത്തിച്ചത്.

Advertisment

കിറ്റ് വിതരണ ഉദ്ഘാടനം കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി നിർവ്വഹിച്ചു.
കേരളാ യൂത്ത്ഫ്രണ്ട് (എം) മീനച്ചിൽ മണ്ഡലം പ്രസിഡൻറ് ആൻ്റോ വെള്ളാപ്പാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജോസ് ടോം പുലിക്കുന്നേൽ മുഖ്യ പ്രഭാഷണം നടത്തി.

മണ്ഡലം പ്രസിഡൻ്റ് സേവ്യർ പുല്ലന്താനി, പ്രൊഫ. കെ.ജെ മാത്യൂ നരിതുക്കിൽ, ജിത്തു ജോസ് മുണ്ടാട്ട്, ജെസി ജോസ്, റ്റോബി തൈപ്പറമ്പിൽ, ആൽവിൻ ഞായർകുളം, ജോപ്പിൻ ജോസ്, ജയിംസ് കുര്യൻ എന്നിവർ പ്രസംഗിച്ചു.

pala news
Advertisment