യൂത്ത് ഇന്ത്യ സൂപ്പർ കപ്പ് 19- സീസൺ 2 - ഫോക്കസ് ലൈൻ എഫ്.സി ക്കു കിരീടം.

author-image
admin
Updated On
New Update

റിയാദ് :ജരീർ മെഡിക്കൽസ് സെന്റർ വിന്നേയ്സ് ട്രോഫിക്കും ഫോക്കസ് ലൈൻ ഷിപ്പിംഗ് റണ്ണേയ്സ് ട്രോഫിക്കും വേണ്ടി റിയാദ് യൂത്ത് ഇന്ത്യ സംഘടിപ്പിച്ച യൂത്ത് ഇന്ത്യ സൂപ്പർ കപ്പ് 19- സീസൺ 2 ഫോക്കസ് ലൈൻ എഫ്.സി ക്കു കിരീടം.

Advertisment

publive-image

യൂത്ത് ഇന്ത്യ സൂപ്പർ കപ്പ് 19- സീസൺ 2 കിരീടം നേടിയ ഫോക്കസ് ലൈൻ എഫ്.സി.ടീം

യു.പി.സി സുലൈ എഫ്.സി യെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഫൈനലിൽ ഫോക്കസ് ലൈൻ തോൽപ്പിച്ചത്.
റിയാദിലെ റിഫയുമായി സഹകരിച്ചു നടത്തിയ ടൂർണമെന്റിൽ 16 പ്രമുഖ ടീമുകൾ പങ്കെടുത്തിരുന്നു.

ടൈറ്റിൽ സ്പോൺസറായ ജരീർ മെഡിക്കൽ സെന്റർ പ്രതിനിധി ഫാഹിദ് നീലാഞ്ചേരിയിൽ നിന്നും ഫോക്കസ് ലൈൻ എഫ്.സി പ്രതിനിധികൾ റിയാദിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ചാമ്പ്യൻസ് ട്രോഫി ഏറ്റുവാങ്ങി.

publive-image

റണ്ണേയ്സ് ട്രോഫി നേടിയ യു.പി.സി സുലൈ എഫ്.സി

റണ്ണേയ്സ് ട്രോഫി നേടിയ യു.പി.സി സുലൈ എഫ്.സി ഫോക്കസ് ലൈൻ പ്രധിനിധി ബിൻസ്റ്റൺ ജോർജ്ജിൽ നിന്നും റണ്ണേയ്സ് ട്രോഫി ഏറ്റുവാങ്ങി ടൂർണ്ണമെൻറിലെ മികച്ച പ്രകടനങ്ങൾക്ക് പ്രത്യേക സമ്മാനങ്ങൾ വിതരണം ചെയ്തു.

മികച്ച ഗോൾകീപ്പർ 'സാദിഖ്, (ഫോക്കസ് ലൈൻ) ടോപ്പ് സ്കോറർ - മുഫാസിദ്, (ലാന്റേൺ എഫ്.സി) മികച്ച വിംങ്ങ് ബാക്ക് - നിഹാൽ (സുലൈ എഫ്.സി) മികച്ച ഡിഫൻറർ - റഫീഖ് (ഫോക്കസ് ലൈൻ)ടൂർണ്ണമെന്റിലെ താരം -ഇണ്ണിക്ക (സുലൈ എഫ്.സി) മികച്ച മാതൃക താരം - അർഷാദ് (സുലൈ എഫ്.സി)
ഫെയർ പ്ലേ അവാർഡ് -ബ്ലാസ്റ്റേയ്സ് വാഴക്കാട്.

publive-image

ടൂർണമെന്റ് മുഖ്യ പ്രായോജകർ ആയ ഫാഹിദ് ഹസ്സൻ ( ജരീർ മെഡിക്കൽ സെന്റർ ),ബിൻസ്റ്റൺ ജോർജ്ജ(ഫോക്കസ് ലൈൻ ) സലീം( ഫൗരി മണി ട്രാൻസ്ഫർ ), ബാസിം ( പവർ ജിം ), അമീൻ(ഏഷ്യൻ മാർക്കറ്റ് ), അർനോൾഡ്( ബർഗർ കിങ് ) മുസ്ഥഫ കവ്വായി(വെസ്റ്റേൺ മണി ട്രാൻസ്ഫർ ), സുഹൈൽ സിദ്ദിഖി( ഫ്രണ്ടി മൊബൈൽ ) ഷമീർ( റാഡിക്സ് കെമിക്കൽസ് ) ഷംസു(ഫുഡിസ് ) എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. മലർവാടി ബാലസംഗം കളിയുടെ ഇടവേളകളിൽ ഗ്രൗണ്ടിൽ
വ്യത്യസ്ത മായ കലാപരിപാടികൾ അവതരിപ്പിച്ചു ,

കൂടാതെ ഫൈനൽ മത്സരത്തിനു മുൻപ് റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനും ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനും തമ്മിലുള്ളസൗഹൃദ മത്സരവും നടന്നിരുന്നു മത്സരത്തിൽ ഡിഫ വിജയിച്ചു .

publive-image

റിഫ പ്രതിനിധികളായ സൈഫു കരുളായി, ബാബു മഞ്ചേരി ,കുട്ടൻ ബാബു , ബഷീർ കാരന്തൂർ, ഷക്കീൽ തിരൂർകാട്, ഫൈസൽ പയൂർ യുത്ത് ഇന്ത്യ പ്രസിഡൻറ് തൗഫീഖ് റഹ്മാൻ, തനിമ പ്രധിനിധി ലത്തീഫ് ഓമശ്ശേരി, എന്നിവർ പങ്കെടുത്തു.

ആഷിഖ് പരപ്പനങ്ങാടി, അനസ് പൂവത്തി , നഷീദ് പായൂർ , റിയാദ് വാഴക്കാട് ,ഷഫീഖ് പരപ്പനങ്ങാടി ഫവാസ് ,ഷാജുക പാങ് ,സാനു , ആഷിഖ് ,ജസീം ,ഫാസിൽ , ഫൈസൽ, ഇംതിയാസ്, റിനാസ്, ഇർഷാദ്, അൻസിം, മുഹ്സിൻ, അർഷാദ്, ഷാഹുൽ, റിയാസ് മാവുണ്ടറി ,യൂസുഫ് ,ഖൈസ് ,റഷിം ,റിയാസ് കോച്ച് ,അസ്‌ലം ഖാന്‌ ,ശാമിൽ ,നൗഷാദ് ,ഹമീദ് ലുലു , അഫ്ഹാൻ, ബാസിത്ത്,ഫാറൂഖ് പറത്തൊടി , ഷിഹാബ് കോട്ടയം,നബീൽ കൊണ്ടോട്ടി ബഷീർ രാമപുരം, നിഷാദ് കുഞ്ഞിപ്പ , ലബീബ് മാറഞ്ചേരി, ഷാനിദ് അലി, ടൂർണ്ണമെന്റ് മാനേജർ അബ്ദുൽ കരീം പയ്യനാട് കൺവീനർ നബീൽ പായൂർ, എന്നിവർ നേതൃത്വം നൽകി.

നിറഞ്ഞ ഗാലറികളിൽ കളി ആവേശം സമ്മാനിച്ച കാണികൾ, വ്യത്യസ്ത ടീം അംഗങ്ങൾ, യൂത്ത് ഇന്ത്യ, റിഫ വളണ്ടിയർ വിംങ്ങ് തുടങ്ങി ടൂർണമെന്റിന്റെ വിജയത്തിൽ പ്രധാന പങ്കാളികളായവർക്ക് ടൂർണമെന്റ് കമ്മിറ്റി പ്രത്യകം നന്ദി രേഖപ്പെടുത്തി.

Advertisment