New Update
ദമ്മാം: യൂത്ത് ഇന്ത്യ ദമ്മാം ചാപ്റ്റർ വാട്സ്ആപ്പ് ഖുർആൻ പാരായണ മത്സരം സംഘടി പ്പിച്ചു. അഷ്‌റഫ് കക്കോവ് ഒന്നാം സ്ഥാനവും ഹസ്ന സിദ്ധിഖ് രണ്ടാം സ്ഥാനവും ഫൈ സൽ ഇരിക്കൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
Advertisment
/sathyam/media/post_attachments/fE6sinF844BvQoYCvHzY.jpg)
അൻപതോളം പേർ പങ്കെടുത്ത മത്സരത്തിൽ മത്സരാർത്ഥികൾ മികച്ച നിലവാരം പുലർത്തിയെന്ന് മൂല്യ നിർണയ സമിതി അഭിപ്രായപ്പെട്ടു. യൂത്ത് ഇന്ത്യ കലാവിഭാഗം കൺവീനർ നവാഫ് അബൂബക്കർ, ബിനാൻ ബഷീർ, അർഷദ് അലി വാണിയമ്പലം, റഹീം തിരൂർക്കാട്, സുഫൈദ് ആഡൂർ എന്നിവർ നേതൃത്വം നൽകി. വിജയികൾക്ക് അടുത്ത് നടക്കുന്ന സംഗമത്തിൽ സമ്മാനദാനം നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us