ശിഫ അല്‍ ജസീറ യൂത്ത് ഇന്ത്യ പ്രവാസി സ്പോര്‍ട്സ്‌

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, November 8, 2019

കുവൈത്ത്‌ സിറ്റി: ‘കായിക ശക്തി മാനവ നന്മക്ക്‌’ പ്രമേയവുമായി യൂത്ത്‌ ഇന്ത്യ കുവൈത്ത്​ സംഘടിപ്പിക്കുന്ന ശിഫ അല്‍ ജസീറ പ്രവാസി സ്പോര്‍ട്സ്​ ആൻഡ്​ ഗെയിംസ്​ നാളെ വെള്ളിയാഴ്​ച നടക്കും. വെള്ളിയാഴ്ച രാവിലെ 7:30 മുതൽ കൈഫാന്‍ അമേച്വര്‍ അത്‌ലറ്റിക് ഫെഡറേഷന്‍ സ്​റ്റേഡിയത്തിലാണ്​ പരിപാടി. നേരത്തെ ഒക്​ടോബർ 25ന്​ നടത്താൻ നിശ്ചയിച്ച മേള സാ​േങ്കതിക കാരണങ്ങളാൽ​ മാറ്റിവെക്കുകയായിരുന്നു​.

മത്സരാര്‍ത്ഥികളുടെ വര്‍ണ്ണശബളമായ മാര്‍ച്ച്‌ പാസ്​റ്റിന്‌ സോണല്‍ ക്യാപ്റ്റന്‍മാരായ ലിസാബ്, ഹാഷിം പൊന്നാനി, വിഷ്ണു നടേഷ്‌, അസ്‌ലാദ് എന്നിവര്‍ നേതൃത്വം നല്‍കും. ഫഹാഹീല്‍, അബ്ബാസിയ, സാല്‍മിയ, ഫര്‍വ്വാനിയ സോണുകളില്‍ നിന്നായി ആയിരത്തോളം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും.

കുരുന്നുകള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഒമ്പത്​ വിഭാഗങ്ങളിലായി ട്രാക്ക്‌ – ഫീല്‍ഡ്‌ മത്സരങ്ങള്‍ അരങ്ങേറും. വ്യക്തിഗത മത്സര ഫലങ്ങളും സോണുകളുടെ പോയൻറ്​ നിലയും തത്സമയം സ്​റ്റേഡിയത്തിലെ സ്ക്രീനില്‍ ലഭ്യമാകും.

www.youthindiakuwait.com എന്ന വെബ്സൈറ്റിലൂടെ ഇതിനകം ആയിരത്തിൽ പരം ആളുകൾ രജിസ്​റ്റര്‍ ചെയ്തുകഴിഞ്ഞു. ഉദ്​ഘാടന സെഷനിലും സമ്മാനദാന ചടങ്ങിലും കുവൈത്തിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും അറബ്‌ പ്രമുഖരും പങ്കെടുക്കും.

മത്സരാർഥികള്‍ക്ക്‌ കുവൈത്തി​െൻറ വിവിധ മേഖലകളില്‍ നിന്നും വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. കൂടുതൽ വിവരങ്ങൾക്കു 97547254 എന്ന നമ്പറിൽ ബന്ധപെടുക.

×