യൂത്ത് ഇന്ത്യ കുവൈറ്റ് ഭാരവാഹികൾ ഇന്ത്യന്‍ അംബാസിഡറെ സന്ദർശിച്ചു

New Update

publive-image

കുവൈറ്റ് സിറ്റി: യൂത്ത് ഇന്ത്യ കുവൈറ്റ് ഭാരവാഹികൾ ഇന്ത്യൻ അംബാസിഡർ സിബി ജോർജിനെ സന്ദർശിച്ചു. ലോകത്തെ പിടിച്ചുകുലുക്കിയ മഹാമാരി കോവിഡിനെ പ്രതിരോധിന്നതിന്റെ ഭാഗമായി, കോവിഡ് വാക്സിനേഷൻ എടുക്കുന്നതിന് ജനങ്ങളെ ബോധവത്കരിക്കുന്നതിനെ കുറിച്ചും, ഇന്ത്യൻ പ്രവാസികളുടെ പ്രശ്നങ്ങളിൽ എംബസി നടത്തുന്ന ഇടപെടലുകളെ കുറിച്ചും, ഗവൺമെന്റ് തലത്തിൽ നടന്ന ഔദ്യോഗിക ചർച്ചകളെക്കുറിച്ചും അംബാസിഡർ സംസാരിച്ചു.

Advertisment

ഇന്ത്യൻ എൻജിനീയർമാർ കെഎസ്ഇയുടെ പേരിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രയാസങ്ങളും, പ്രവാസികളുടെ യാത്രാ പ്രതിസന്ധികളും അതിലൂടെ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങളും യൂത്ത് ഇന്ത്യ പ്രതിനിധികൾ അംബാസിഡറുമായി പങ്കുവെച്ചു.

എംബസി മുഖേന പ്രവാസികൾക്ക് നൽകുന്ന വിവിധങ്ങളായ സേവങ്ങളും, ഏതെല്ലാം വിഷയങ്ങളിൽ എംബസിയുമായി പ്രവാസികൾക്ക് ബന്ധപ്പെടാമെന്ന വിഷയത്തിലും പലർക്കും കൃത്യമായ അറിവില്ലന്നും, എംബസി സേവനങ്ങളെകുറിച്ച കൃത്യമായ അവബോധം പ്രവാസികൾക്കുണ്ടാക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും അംബാസിഡറുമായി പങ്കുവെച്ചു.

യൂത്ത് ഇന്ത്യ കുവൈത്ത് നടത്തിവരുന്ന വിവിധങ്ങളായ പരിപാടികളും സേവനങ്ങളും അംബാസിഡർ സംതൃപ്‌തി രേഖപ്പെടുത്തുകയും, യൂത്ത് ഇന്ത്യ കുവൈറ്റിനെ അഭിനന്ദിക്കുകയും ചെയ്തു. യൂത്ത് ഇന്ത്യ പ്രസിഡന്റ് ഉസാമ അബ്ദുൾറസാഖ്, ജനറൽ സെക്രട്ടറി മുഹമ്മദ് ഫഹിം, വൈസ് പ്രസിഡന്റ് മെഹനാസ് മുസ്തഫ, ട്രഷറർ ഹശീബ്, യൂത്ത് ലേണിംഗ് ഹബ്ബ് കൺവീനർ സിജിൽ ഖാൻ എന്നിവർ പങ്കടുത്തു.

kuwait news
Advertisment